കണ്ണൂര്‍: പാനൂരിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ മുസ്ലീം ലീഗ് പ്രവര്ത്തകന് കൊല്ലപ്പെട്ടു. കുത്തുപറമ്പ് പുല്ലൂക്കര പാറാല്‍ മന്‍സൂര്‍ (22) ആണ് കൊല്ലപ്പെട്ടത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാത്രി ഒരു മണിയോടെയായിരുന്നു അന്ത്യം. സംഘര്‍ഷത്തില്‍ ഇയാളുടെ സഹോദരന് മുഹ്സിന് പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു സംഭവം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷ സാധ്യതയുണ്ടായിരുന്നു. വോട്ടെടുപ്പിന് ശേഷം വീട്ടിലേക്ക് മടങ്ങവേ പാനൂര്‍ കടവത്തൂരിലെ മുക്കില്‍ പീഡികയില്‍ വേച്ചാണ് മന്‍സൂറും സഹോദരനും വെട്ടേറ്റത്. ബോംബ് എറിഞ്ഞ ശേഷം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇരുവരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മന്‍സൂറിനെ രക്ഷിനായില്ല. മന്‍സൂറിന്റെ കാലിനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെ 149 150 എന്നീ രണ്ട് ബൂത്തുകള്ക്കിടെ വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടായി. 149 നമ്പര്‍ ബൂത്തിലേക്ക് ഓപ്പണ്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കവും സംഘര്ഷവുണ്ടായത്. തുടര്‍ന്ന് രാത്രി ഏഴരയോടെ പ്രദേശത്ത് വീണ്ടും സംഘര്‍ഷമുണ്ടാകുകയും തുടര്‍ന്ന് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. കൊലപാതകത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. കണ്ണൂര്‍ ചെറുകുന്നിലും യൂത്ത് ലീഗ് പ്രവര്ത്തകന് നേരെ ആക്രമണമുണ്ടായി. മുജീബ് റഹ്മാനെയാണ് ആക്രമിച്ചത്. യുഡിഎഫ് ബൂത്ത് ഏജന്റുമാരെ വോട്ടെടുപ്പിന് ശേഷം വീടുകളിലേക്ക് കൊണ്ട് പോകുന്നതിനിടെയായിരുന്നു ആക്രമണം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London