സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ടവരെ സിപിഐഎം സംരക്ഷിക്കില്ലന്ന് മന്ത്രി എം.വി ഗോവിന്ദൻ. ‘നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ പാർട്ടി സംരക്ഷിക്കില്ല. ജനപങ്കാളിത്തത്തോടെ ക്രിമിനൽ സംഘങ്ങൾക്കെതിരെ പ്രതിരോധം തീർക്കുമെന്നും’ എം.വി ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം, കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പൊലീസ് തെരയുന്ന അർജുൻ ആയങ്കി 12 തവണ സ്വർണം കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വർണക്കടത്തിൽ ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കും. ഇയാൾ ജയിലിലിരുന്ന് കള്ളക്കടത്തിനും സ്വർണ അപഹരണത്തിനും ചുക്കാൻ പിടിച്ചതായി പ്രാഥമിക വിവരം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London