നാഗാലാൻഡിൽ ഗ്രാമീണരെ സുരക്ഷ സേന വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷം തുടരുന്നു. വെടിവെപ്പുണ്ടായ മോൺ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് എസ്എംഎസ് സേവനങ്ങൾ നേരത്തെ റദ്ധാക്കിയിരുന്നു. സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി നെയ്ഫ്യു റിയോ യുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ഇന്ന് കോഹിമയിൽ ചേരും. സുസ്മിത ദേബ് എംപിയുടെ നേതൃത്വത്തിൽ തൃണമൂൽ കോണ്ഗ്രസ് സംഘം ഇന്ന് സംഘർഷ മേഖല സന്ദർശിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പിന്തുണ അറിയിക്കും.
മോൺ ജില്ല ആസ്ഥാനത്തെ അസം റൈഫിൾസ് ക്യാമ്പ് ആക്രമിക്കാനെത്തിയ ജനക്കൂട്ടത്തിന് നേരെ ശനിയാഴ്ച വൈകുന്നേരമാണ് വെടിവയ്പ്പ് നടത്തിയത്. ഇതിൽ ഒരാൾ കൊല്ലപ്പെട്ടതായി അധികതർ സ്ഥിരീകരിച്ചു. ഇതോടെ രണ്ട് ദിവസമായി നടന്ന സംഘർഷങ്ങളിൽ ഒരു സൈനികൻ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. കേസ് ഏറ്റെടുത്ത നാഗാലാൻഡ് പൊലീസിന്റെ അഞ്ചംഗ പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London