മലയാളം കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ, തൃത്താല മേഖലാ കമ്മറ്റി ‘സര്‍ഗ്ഗ കലാ വസന്തം’ എന്ന പേരില്‍ ഓണ്‍ലൈന്‍ പ്രോഗ്രാം അണിയിച്ചൊരുക്കുന്നു. ജൂണ്‍ 13,14,15 ദിവസ്സങ്ങളിലായി നടക്കുന്ന പരിപാടികളില്‍ നന്മ തൃത്താല മേഖല കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. തൃത്താല മേഖലയിലെ ആറ് പഞ്ചായത്ത് യൂണിറ്റുകളിലെ വിവിധ കലാകാരന്മാരും കലാകാരികളും അടങ്ങുന്ന നന്മയുടെ തൃത്താല മേഖല സംഘടനയുടെ ഭാഗമായുള്ള വാട്ട്സപ്പ് കൂട്ടായ്മകളിലാണ് പ്രോഗ്രാമുകള്‍ ആദ്യം നടക്കുന്നത്. തുടര്‍ന്ന് വിവിധ സോഷ്യല്‍ മീഡിയകളിലൂടെ ‘കൊവിഡ് പ്രതിരോധങ്ങള്‍ക്ക് ഐക്യ ദാര്‍ഢ്യം’ പ്രഖ്യാപിച്ച് കൊണ്ട് ഷെയര്‍ ചെയ്യപ്പെടും.
നന്മ തൃത്താല മേഖലയുടെ ബാല അരങ്ങിലെ കുട്ടികളുടെ കലാപരിപാടികളും ഇതിനോടനുബന്ധിച്ച് നടത്തപ്പെടും. സാമൂഹ്യ അകലം പാലിച്ചു കൊണ്ട് നന്മ കുടുംബാംഗങ്ങള്‍ സ്വന്തം വീടുകളില്‍ നിന്നും അവതരിപ്പിക്കുന്ന കലാ പരിപാടികള്‍, പ്രളയത്തിന്റെ ഭാഗമായി രണ്ട് സീസണും, ലോക്ക്ഡൗണിനെ തുടര്‍ന്ന് ഈ സീസണും നഷ്ട്ടപ്പെട്ട ഉത്സവ കലാകാരന്മാര്ക്കടക്കമുള്ള എല്ലാ കലാകാരന്മാര്ക്കും തങ്ങളുടെ കഴിവുകളെ ജനങ്ങളിലെത്തിക്കാനുള്ള പ്ലാറ്റ് ഫോമായി ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയയെ ‘നന്മ’ ഉപയോഗപ്പെടുത്തുന്നു.
13 ആം തിയ്യതി വൈകീട്ട് അഞ്ച് മണിക്ക് നന്മ തൃത്താല മേഖല കമ്മറ്റിയുടെ ഔദ്യോഗിക വാട്ട്സപ്പ് ഗ്രൂപ്പില്‍ മജീഷ്യന്‍ കുമ്പിടി രാധാകൃഷ്ണന് നായരുടെ അദ്ധ്യക്ഷതയില്‍ കെ.പി.എസ്. പയ്യനേടം പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. നന്മയുടെ സംസ്ഥാന, ജില്ലാ, മേഖല ഭാരവാഹികളായ കലാമണ്ഡലം വാസുദേവന്‍ മാഷ്, ടി.പി. ഹരിദാസ് മാഷ്, ഭവാനി ടീച്ചര്‍, സുന്ദരന്‍ ചെട്ടിപടി, വി.ടി. ബാലകൃഷ്ണന്, ജിനേഷ് കോതച്ചിറ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. അച്യുതന് രംഗ സൂര്യ സ്വാഗതവും, ജാബി അമ്പലത്ത് നന്ദിയും പറയും. നന്മ സംഘടനയില്‍ അംഗത്വമില്ലാത്ത തൃത്താല മേഖലയിലെ കലാകാരന്മാര്ക്കും കലാകാരികള്‍ക്കും ബന്ധപ്പെടാവുന്നതാണെന്ന് പ്രോഗ്രാം കണ്‍വീനല്‍ ജാബി അമ്പലത്ത് അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് – 9946418420 എന്ന നമ്പറിൽ ബന്ധപ്പെടാം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London