കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെ രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്തിൽ ദേശീയ പണിമുടക്ക് നടക്കും. എഐടിയുസി, എഐസിസിടിയു, സിഐടിയു, ടി.യു.സി.സി, ഐ.എൻ.ടി.യു.സി, എച്ച്.എം.എസ്, എസ്.ഇ.ഡബ്ല്യൂ.എ, എൽ.പി.എഫ്, യു.ടി.യു.സി എന്നീ പത്ത് ദേശീയ ട്രേഡ് യൂണിയൻ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇവർക്ക് പിന്തുണയുമായി സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളും പണിമുടക്കിൽ അണിചേരും. സംസ്ഥാനത്ത് ഒന്നര കോടിയിലേറെ ജനങ്ങൾ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.
നാളെയും മറ്റന്നാളും പ്രഖ്യാപിച്ച കർഷക പ്രതിഷേധങ്ങൾക്കും തൊഴിലാളി സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു. 25 കോടി തൊഴിലാളികൾ പണിമുടക്കുമായി സഹകരിക്കുമെന്ന് കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകൾ അറിയിച്ചു. ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
© 2019 IBC Live. Developed By Web Designer London