61 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച 45 പ്രതിനിധികളുടെ സത്യപ്രതിജ്ഞ കഴിഞ്ഞദിവസം നടന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചേംബറിലായിരുന്നു ചടങ്ങുകള്‍. അധ്യക്ഷന്‍ വെങ്കയ്യ നായിഡുവാണ് പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജൂണ്‍ 24ന് 20 സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട ബാക്കി അംഗങ്ങളുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. പുതുതായി 61 പേര്‍കൂടി സഭയിലേക്കെത്തുമ്പോഴുക്കും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ രാജ്യസഭയിലും ഭൂരിപക്ഷത്തിനടുത്തെത്തിയിരിക്കുകയാണ്. ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കാനാഗ്രഹിക്കുന്ന പല നിയമങ്ങളും ഇതോടെ യാഥാര്‍ഥ്യമാകുമെന്നാണ് പുതിയ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കുന്നത്.
ഇന്നലെ ശരത് പവാര്‍ (എന്‍സിപി), ദിഗ്വിജയ് സിംഗ് (കോണ്‍ഗ്രസ്), ഭുവനേശ്വര്‍ കാലിത (ബിജെപി), കേന്ദ്ര മന്ത്രി രാമദാസ് അത്താവലെ (ആര്‍പിഐ), ബിജെപി ടിക്കറ്റില്‍ ജയിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത്. ഇതില്‍ ശരത് പവാറുള്‍പ്പെടെ 12 പേര് സിറ്റിംഗ് അംഗങ്ങളാണ്.
രാജ്യസഭയുടെ ആകെ അംഗബലം 245 സീറ്റുകളാണ്. നിലവില്‍ മൂന്ന് ഒഴിവുകള്‍ മാത്രമുള്ള സഭ ഏറെക്കുറെ പൂര്‍ണ്ണ നിലയിലാണെന്ന് പറയാന്‍ കഴിയും. പുതിയ 61 സീറ്റിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്‍ഡിഎയ്ക്ക് 112 അംഗങ്ങളുടെ പിന്തുണയാണ് സഭയിലുള്ളത്. രാജ്യസഭ ഭൂരിപക്ഷത്തിന് വെറും 10 സീറ്റുകള്‍ മാത്രമെ മുന്നണിയ്ക്ക് വേണ്ടതുള്ളൂ. ഈ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ നവംബര്‍ ആകുമ്പോഴേക്കും എന്‍ഡിഎ ഭൂരിപക്ഷത്തിനുള്ള സംഖ്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുപിയില്‍ നിന്നുള്ള 10 സീറ്റുകളും ഉത്തരാഖണ്ഡില്‍ നിന്നുള്ള ഒരു സീറ്റുമാണ് ഈ സമയമാകുമ്പേഴേക്കും തെരഞ്ഞെടുപ്പ് നടക്കുക.
© 2019 IBC Live. Developed By Web Designer London