എൻ.ഡി.എ സംസ്ഥാന നേതൃയോഗം കൊച്ചിയിൽ ആരംഭിച്ചു. വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പ്, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. ബിജെപി നേതാക്കന്മാരായ കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, ഗണേഷ് ബി.ഡി.ജെ.എസ് നേതാക്കന്മാരായ തുഷാർ വെള്ളാപ്പള്ളി ബി.ഗോപകുമാർ തുടങ്ങിയവരുൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്നു.
കെ.കെ മഹേശന്റെ ആത്മഹത്യ സംബന്ധിച്ച എസ്.എൻ.ഡി.പി യോഗത്തിന്റെ നിലപാട് അടുത്ത ദിവസം തന്നെ പറയുമെന്നും അറസ്റ്റ് ഭയന്നാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നും എസ്.എൻ.ഡി.പി ഉപാധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. കേരളത്തിലെ ഒരു യൂണിയനിൽ നിന്നും അദ്ദേഹത്തിന് പണം എടുക്കാൻ സാധിക്കില്ലെന്നും എല്ലാ ജില്ലകളിലും എസ്.എൻ.ഡി.പി യോഗം ചേർന്ന് പ്രവർത്തകരുടെ മുന്നിൽ വിവരങ്ങൾ ബോധിപ്പിക്കുമെന്നും തുഷാർ പറഞ്ഞു.
© 2019 IBC Live. Developed By Web Designer London