തൃപ്പുണിത്തുറ നഗരസഭയിൽ മത്സരം നടന്ന രണ്ട് ഡിവിഷനും എൻഡിഎ പിടിച്ചു. ഇളമനതോപ്പിൽ എൻഡിഎയുടെ വള്ളി രവി 363 വോട്ട് നോടി. പിഷാരികോവിൽ എൻഡിഎയുടെ രതി രാജു 468 വോട്ടുകളും നേടി വിജയിച്ചു. എൽഡിഎഫ് കൗൺസിലർമാരുടെ മരണത്തെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 49 അംഗങ്ങളുള്ള നഗരസഭയിൽ എൽഡിഎഫിന് 23 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു. എൽഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമായി. പാർട്ടിക്ക് 21 സീറ്റായി കുറഞ്ഞു.
നെടുമ്പാശേരി പഞ്ചായത്തിലെ അത്താണി ടൗൺ വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ജോബി നെൽക്കര 274 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇതോടെ ത്രിശങ്കുവിലായിരുന്ന കോൺഗ്രസ് ഭരണം ഉറപ്പിക്കാനായി. 19 അംഗ പഞ്ചായത്തിൽ കോൺഗ്രസിന്റെ പി വൈ വർഗീസ് രാജി വെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എറണാകുളം സൗത്തും ബിജെപി നിലനിർത്തിയിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London