തിരുവല്ലയിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ മർദനമേറ്റ് അറുപത്തിരണ്ടുകാരൻ മരിച്ചു. വള്ളംകുളം നന്നൂർ സ്വദേശി കെ.കെ.രാജു ആണ് മരിച്ചത്. സംഭവത്തിൽ അഖാൽ, അർജുൻ എന്നിവർ അറസ്റ്റിലായി. ഇന്നലെ രാത്രിയിലാണ് കൊലപാതകം നടന്നത്. വഴിയിൽവച്ചുണ്ടായ തർക്കം പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷ വിവരമറിഞ്ഞ് പൊലിസ് എത്തുമ്പോഴേക്കും പ്രതികൾ ഇവിടെ നിന്ന് പോയിരുന്നു.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ രാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് ഈമാസം പത്തിനാണ് രാജു പുറത്തിറങ്ങിയത്. എന്നാൽ, ഈ കേസുമായി കൊലപാതകത്തിന് ബന്ധമില്ലെന്നാണ് സൂചന. പെട്ടെന്നുണ്ടായ പ്രകോപനം അടിപിടിയിൽ എത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
© 2019 IBC Live. Developed By Web Designer London