ഡിസംബർ 1 മുതൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കണമെങ്കിൽ പുതിയ നിബന്ധനയുമായി പഞ്ചാബ് നാഷണൽ ബാങ്ക്. ഡിജിറ്റൽ വഴി നടക്കുന്ന മോഷണങ്ങളെ പ്രതിരോധിക്കാൻ മിക്ക ബാങ്കുകളും സാങ്കേതികമായും അല്ലാതെയും നിരവധി പരീക്ഷണങ്ങളാണ് നടത്തുന്നത്. എടിഎമ്മുകൾ വഴി നടക്കുന്ന അനധികൃത ഇടപാടുകളുടെ എണ്ണം കുറയ്ക്കുന്നതിനായി ഡിസംബർ ഒന്ന് മുതൽ പഞ്ചാബ് നാഷണൽ ബാങ്കും (പിഎൻബി) ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഡിസംബർ 1 മുതൽ ബാങ്ക് ഇടപാടുകൾക്കായി ഒടിപി അധിഷ്ഠിത എടിഎം പിൻവലിക്കൽ ആരംഭിക്കും.
എസ്ബിഐ നേരത്തെ തന്നെ നടപ്പിലാക്കിയ സംവിധാനമാണിത്. നിലവിൽ ഉപഭോക്താക്കൾക്ക് രാത്രി 8 മുതൽ രാവിലെ 8 വരെ 10, 000 രൂപയ്ക്ക് മുകളിലുള്ള പണം പിൻവലിക്കാൻ നിബന്ധനകളില്ല. എന്നാൽ, സുരക്ഷയുടെ ഭാഗമായി പിഎൻബി 2.0 ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ ഡിസംബർ 1 മുതൽ ആരംഭിക്കുകയാണ്.
ഈ നീക്കത്തിലൂടെ, പണം പിൻവലിക്കലിക്കാൻ ബാങ്ക് സുരക്ഷയുടെ മറ്റൊരു തലം കൂടി പരീക്ഷിക്കുകയാണ്. പിഎൻബി അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഉപയോക്താക്കൾക്ക് ആദ്യം അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും. കാർഡ് ഉടമ പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക നൽകി കഴിഞ്ഞാൽ എടിഎം സ്ക്രീനിൽ മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി ടൈപ്പ് ചെയ്യണം. ഈ പ്രക്രിയ അനധികൃത എടിഎം പണം പിൻവലിക്കലിൽ നിന്ന് പിഎൻബി കാർഡ് ഉടമകളെ സംരക്ഷിക്കും.
പഞ്ചാബ് നാഷണൽ ബാങ്ക് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിലവിലെ പ്രക്രിയയിൽ വലിയ മാറ്റമൊന്നും സിസ്റ്റത്തിന് ആവശ്യമില്ല. പക്ഷേ ഇടപാട് കൂടുതൽ സുരക്ഷിതമാക്കാൻ ഇത് ഏറെ ഉപകാരപ്പെടും. എന്നാൽ, മറ്റു എടിഎമ്മുകളിൽ നിന്ന് പിഎൻബി കാർഡ് ഉപയോഗിച്ച് രാത്രി സമയങ്ങളിൽ 10000 ന് മുകളിൽ പണം പിൻവലിക്കാൻ ശ്രമിച്ചാൽ ഒടിപി ലഭിക്കില്ല.
© 2019 IBC Live. Developed By Web Designer London