കേരളത്തിൽ ഫിഫ്റ്റി -ഫിഫ്റ്റി എന്ന പേരിൽ പുതിയ ലോട്ടറി ഇറക്കി. അടുത്ത ഞായറാഴ്ച മുതൽ ലോട്ടറി വിപണിയിലെത്തും. 50 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. എല്ലാ ഞായറാഴ്ചയും നറുക്കെടുപ്പ് നടക്കും. നിലവിൽ സംസ്ഥാനം വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ്. ഈ പശ്ചാത്തലത്തിലാണ് സർക്കാർ പുതിയ ലോട്ടറി അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെയുള്ള ലോട്ടറികളിൽ 5000 രൂപയുടെ സമ്മാനത്തുക 18 എണ്ണമാണ് ഉണ്ടായിരുന്നത്. ഇത് ഇപ്പോൾ 23 ആക്കിയിട്ടുണ്ട്. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ലോട്ടറി പ്രകാശനം ചെയ്തത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London