കൊച്ചി: വർത്തമാന കാലത്തെ ആശയ പ്രചാരണ രംഗത്ത് പ്രധാന സ്ഥാനം നവമാധ്യമങ്ങൾക്കാണെന്ന് എ ഐ സി സി സോഷ്യൽ മീഡിയ വിഭാഗം കോർഡിനേറ്റർ അനിൽ ആൻ്റണി പറഞ്ഞു. കെ പി സി സി ഐ ടി സെൽ ജില്ലാ കമ്മിറ്റി എറണാകുളം ഡി സി സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഡിജിറ്റൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ജനാധിപത്യത്തിൽ പൊതുജന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയ്ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. സോഷ്യൽ മീഡിയയുടെ സാധ്യതകൾ രാഷ്ട്രീയമായി പരമാവധി പ്രയോജനപ്പെടുത്തണമെന്നും അനിൽ ഓർമ്മിപ്പിച്ചു.
എ.ഐ.സി.സി. സെകട്ടറി കൃഷ്ണൻ ശ്രീനിവാസ് , ഡി.സി.സി. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഐ.ടി സെൽ കോർഡിനേറ്റർമാരായ മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ ,രാജേഷ്, ലിജോ മാളിയേക്കൽ, അരവിന്ദ് ജി മേനോൻ , മോജു മോഹൻ ,ഹാരിസ് എ എന്നിവർ പ്രസംഗിച്ചു. കെ.പി.സി.സി ഐ.ടി. സെല്ലിലെ വിദഗ്ധർ ക്ലാസ്സുകൾ നയിച്ചു. വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് കൺവെൻഷനിൽ പങ്കെടുത്തത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London