ദേശീയ അന്വേഷണ ഏജൻസിയുടെ (National Investigation Agency) (NIA) കേരള യൂണിറ്റിന് പുതിയ മേധാവി വരുന്നു. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ എൻഐഎ മേധാവിയാകും. എസ്പി റാങ്കിലെ ഉദ്യോഗസ്ഥനാണ് എൻഐഎ മേധാവി നിലവിലുള്ളത്. എന്നാൽ ഇനി ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും. ജമ്മുകശ്മീർ (jammukashmir) കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് പരിഗണനയിലുള്ളത്.
എറണാകുളം എൻഐഎ കോടതിക്ക് (Ernakulam NIA court) കനത്ത സുരക്ഷ (high security) ഏർപ്പെടുത്താനും തീരുമാനം. നടപടി എടക്കര മാവോയിസ്റ് കേസ്, കൈവെട്ട് കേസ് എന്നിവയടക്കം പരിഗണിക്കുന്ന പശ്ചാത്തലത്തിൽ. 24 ലക്ഷം രൂപ ചെലവിൽ സുരക്ഷ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ പൊലീസുകാരെയും വിന്യസിക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London