വിദഗ്ദ്ധ ചികിത്സ വൈകിയതിനെ തുടർന്ന് അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു. കാരറ ഊരിലെ റാണി – നിസാം ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. വെന്റിലേറ്റർ സൗകര്യം ഉള്ള ആബുലൻസ് എത്താൻ വൈകിയതായി ബന്ധുക്കൾ ആരോപിച്ചു.
അടപ്പാടി കോട്ടത്തറയിലെ ട്രെെബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വ്യാഴാഴ്ച ഉച്ചയോടെ ജനിച്ച പെൺകുഞ്ഞാണ് വിദഗ്ധ ചികിത്സ കിട്ടാതെ മണിക്കൂറുകൾക്കകം മരിച്ചത്. ശ്വാസതടസ്സമുണ്ടായിരുന്ന കുഞ്ഞിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവാൻ ആംബുലൻസിനായി ആറ് മണിക്കൂറാണ് കുടുംബം കാത്തു നിന്നത് .
വെൻ്റിലേറ്റർ സൗകര്യമുള്ള പീഡിയാട്രിക് ലൈഫ് സപ്പോർട്ട് ആംബുലൻസ് എത്താൻ വൈകിയതാണ് കുഞ്ഞ് മരിക്കാൻ കാരണമെന്നാണ് പരാതി. ആംബുലൻസ് എത്തി കുഞ്ഞിനെയും കയറ്റി തൃശൂരിലേക്ക് പുറപെടും മുമ്പ് കുട്ടി മരിച്ചു. ഈ വർഷം അട്ടപ്പാടിയിൽ നടക്കുന്ന ആദ്യത്തെ ശിശു മരണമാണിത്. കഴിഞ്ഞ വർഷം ഇവിടെ 10 നവജാത ശിശു മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London