കൊല്ലം കല്ലുവാതുക്കലിൽ ആളൊഴിഞ്ഞ പറമ്പിൽ കുഞ്ഞിനെ കണ്ടെത്തി. രണ്ട് ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടത്തിയത്. കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഒരു വീടിനോട് ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പിൽ കുഞ്ഞിനെ കണ്ടെത്തിയത്.
കരിയില കൊണ്ട് മൂടിയ നിലയിലായിരുന്നു കുഞ്ഞ്. ഇന്നലെ രാത്രിയോ, ഇന്ന് പുലർച്ചയൊ ആയിരിക്കും ഉപേക്ഷിച്ചതെന്നാണ് നിഗമനം. കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.
© 2019 IBC Live. Developed By Web Designer London