വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടികയിൽ പുതുമുഖങ്ങൾക്ക് പ്രധാന്യം നൽകാൻ സിപിഎം നേതൃതലത്തിൽ ധാരണ. രണ്ട് തവണ ജയിച്ചവരെ പരമാവധി മാറ്റി നിർത്തുമെങ്കിലും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ സിറ്റിംങ് എംഎൽഎമാർക്ക് ഇളവ് നൽകും. നിലവിലെ മന്ത്രിമാരിൽ മിക്കവരും വീണ്ടും മത്സരരംഗത്ത് ഉണ്ടാകും.
സിപിഎമ്മിൻറെ സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളിൽ കാര്യങ്ങൾ വ്യക്തമാണ്. യുവാക്കൾക്ക് കൂടുതൽ പ്രധാന്യം നൽകിയുള്ള സ്ഥാനാർത്ഥി പട്ടികയായിരിക്കും സിപിഎം തയ്യാറാക്കുക.
27 ന് ചേരുന്ന ഇടത് മുന്നണി യോഗത്തിന് പിന്നാലെ സീറ്റ് വിഭജനചർച്ചകൾ തുടങ്ങും.അടുത്ത മാസം ആദ്യം ചേരുന്ന സിപിഎം സിപിഐ സംസ്ഥാനനേതൃയോഗങ്ങളിൽ സ്ഥാനാർത്ഥി മാനദണ്ഡചർച്ചകൾ തീരുമാനിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർത്ഥി നിർണ്ണയം ആരംഭിക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London