പി വി അൻവർ എം എൽ എയുടെ ഭാര്യപിതാവിൻ്റെ ഭൂമിയിലെ വിവാദ തടയണയും റോപ് വേയും ഇന്ന് പൊളിക്കും
കക്കാടംപൊയിലിലുള്ള പി വി അൻവർ എം എൽ എയുടെ ഭാര്യ പിതാവിൻറെ ഉടമസ്ഥതയിലുള്ള വിവാദ തടയണയും റോപ് വേയും ഇന്ന് പൊളിച്ച് നീക്കിയേക്കും. കക്കാടംപൊയിലിലെ ഊർങ്ങാട്ടിരി ചീങ്കണ്ണിപ്പാലിയിൽ അനുമതിയില്ലാതെ കെട്ടിയ തടയണയും റോപ്വേയുമാണ് പൊളിച്ചുനീക്കുക. നിർമാണം പൊളിച്ചു നീക്കണമെന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ് ഗോപിനാഥൻ ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി.
സംസ്ഥാന പൊലീസ് സേനയിലേക്ക് 23 നായകൾ കൂടി
കേരളാ പൊലീസിൻറെ ഡോഗ് സ്ക്വാഡിലേക്ക് 23 പുതിയ നായകൾ കൂടി പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങി. തൃശൂർ പൊലിസ് അക്കാദമിയിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ ഇവർ സേനയുടെ ഭാഗമായി. 9 മാസം നീണ്ടു നിന്ന പരിശീലനമാണ് ഇവർക്ക് പൊലീസ് നൽകിയത്. ബെൽജിയം മാലിനോയ്സ്, ജർമ്മൻ ഷെപേഡ്, ഗോൾഡൻ റിട്രീവർ, ഡോബർമാൻ, ലാബ്രഡോർ ഇനങ്ങളിൽപ്പെട്ട 23 ശ്വാനൻമാരാണ് പരിശീലനം പൂർത്തിയാക്കിയത്. സബ് ഇൻസ്പെക്ടർ, പാസ്സിങ് ഔട്ട് പരേഡിന് പിന്നാലെ നായകളും പരേഡ് ഗ്രൗണ്ടിൽ അണിനിരന്നു.
കൊല്ലം തുറമുഖത്തിന്റെ പ്രവർത്തനം കൂടുതൽ സജീവമാക്കാനൊരുങ്ങി സർക്കാർ
ചരക്ക് നീക്കത്തിനൊപ്പം വിനോദ സഞ്ചാര സാധ്യതകളും തുറന്ന് കൊല്ലം തുറമുഖത്തിന്റെ പ്രവർത്തനം കൂടുതൽ സജീവമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി മന്ത്രിമാരായ കെ എൻ ബാലഗോപാലും ജെ ചിഞ്ചുറാണിയും തുറമുഖം സന്ദർശിച്ചു. അന്തർദേശീയ കപ്പൽ ഗതാഗതത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങളടക്കം ക്രമീകരിച്ചാകും തുറമുഖത്തിൻ്റെ വികസനം യാഥർത്ഥ്യമാക്കുക. ഒപ്പം ആഭ്യന്തര യാത്രികർക്കുള്ള ഗതാഗതസൗകര്യങ്ങളും സുഗമമാക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിച്ചെന്ന കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിച്ചെന്ന കേസ് ഇന്ന് ലോകായുക്ത പരിഗണിക്കും. കഴിഞ്ഞ ദിവസം മന്ത്രിസഭാ മിനിട്സ് ഉൾപ്പെടെയുള്ള രേഖകൾ സർക്കാർ ലോകായുക്തയിൽ സമർപ്പിച്ചിരുന്നു. സഹായം അനുവദിച്ച മാനദണ്ഡം, അപേക്ഷരുടെ ആവശ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാനാണ് രേഖകൾ ഹാജരാക്കാൻ ലോകായുക്ത നിർദേശിച്ചത്. മുഖ്യമന്ത്രി ഉൾപ്പെടെ 18 മന്ത്രിമാർക്കെതിരെയാണ് പരാതി. അന്തരിച്ച എം.എൽ.എ കെ.കെ രാമചന്ദ്രൻ, എൻ.സി.പി നേതാവ് ഉഴവൂർ വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അകമ്പടി സേവിക്കുന്നതിനിടെ അപകടത്തിൽ മരണപ്പെട്ട പൊലീസുകാരൻ എന്നിവരുടെ കുടുംബങ്ങൾക്ക് സഹായം നൽകിയത് ചട്ടം ലംഘിച്ചാണെന്നാണ് പരാതി.
രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്യും; ഒന്നരമാസത്തിനകം പുതിയ പട്ടയം
വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള തുടർനടപടികൾക്കും തുടക്കമിട്ട് റവന്യൂ വകുപ്പ്. ഒന്നര മാസംകൊണ്ട് നടപടികൾ പൂർത്തിയാക്കാനാണ് നിർദ്ദേശം. ഇതിനായി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള നാൽപ്പത്തിയൊന്ന് പേരടങ്ങുന്ന റവന്യൂ സംഘത്തെ ലാൻഡ് റവന്യൂ കമ്മീഷണർ നിയമിച്ചു. ദേവികുളം താലൂക്കിലെ ഒമ്പത് വില്ലേജുകളിലായി വിതരണം ചെയ്ത 530 രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്ത് പകരം പട്ടയങ്ങൾ നൽകുന്ന നടപടികൾക്കാണ് റവന്യൂ വകുപ്പ് തുടക്കമിട്ടിരിക്കുന്നത്.
കേന്ദ്ര- സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ പൊളിച്ചെഴുത്ത് അനിവാര്യം: കെ.എൻ.ബാലഗോപാൽ
സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി ഏറെ പ്രതികൂലമാകുന്ന സാഹചര്യത്തിൽ കേന്ദ്ര – സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. രാജ്യത്തിന്റെ ഫെഡറൽ ഘടനയുടെ സുസ്ഥിരതയ്ക്ക് ഇത് അനുപേക്ഷണീയമാണ്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനും (ഗിഫ്റ്റ്) കാസർഗോഡ് കേന്ദ്ര സർവകലാശാല ഇക്കണോമിക്സ് വിഭാഗവും ചങ്ങനാശേരി എസ് ബി കോളെജ് ഇക്കണോമിക്സ് വിഭാഗവും സംയുക്തമായി സാമ്പത്തിക സർവെ, യൂണിയൻ ബജറ്റ് എന്നീ വിഷയങ്ങളെ അധികരിച്ച് സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിടവാങ്ങിയത് വ്യാപാരികളുടെ അവകാശങ്ങൾക്കായി പോരാടിയ നേതാവ്
ടി നസറുദ്ദീൻറെ മരണത്തിലൂടെ നഷ്ടമാകുന്നത് വ്യാപാരികളുടെ അവകാശ പോരാട്ടങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ നേതാവിനെയാണ്. മൂന്ന് പതിറ്റാണ്ടിലധികം വ്യാപാരി വ്യവസായി ഏകോപന സമിതിയെ നയിച്ച നസറുദ്ദീൻ അവസാന കാലത്തും സമര വേദികളിൽ സജീവമായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി- ജീവനും ജീവിതവുമെല്ലാം ഈ സംഘടന മാത്രമായിരുന്നു ടി നസറുദ്ദീന്.
ഇവിടെ തൊഴിലില്ലായ്മയില്ല, കോൺഗ്രസിൻറെ രാജകുമാരന് മാത്രമാണ് പണിയില്ലാത്തതെന്ന് ബി.ജെ.പി എം.പി
രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി എം.പി തേജസ്വി സൂര്യ രംഗത്ത്. രാഹുലിൻറെ പരാമർശങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും കഴിവുള്ളവർക്കും കഠിനാധ്വാനികൾക്കും മതിയായ അവസരങ്ങളുണ്ടെന്നും തേജസ്വി ആഞ്ഞടിച്ചു. കോൺഗ്രസ് പാർട്ടിയുടെ രാജകുമാരൻ മാത്രമാണ് നിലവിൽ പണിയില്ലാതെ ഇരിക്കുന്നതെന്നും തേജസ്വി പരിഹസിച്ചു. ബംഗളൂരു സൗത്തിൽ നിന്നുള്ള എം.പിയാണ് തേജസ്വി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London