127 -ാം മാരാമൺ കൺവെൻഷന് ഇന്ന് തുടക്കം
കൊവിഡ് പ്രോട്ടോകോൾ പാലിച്ച് 127ാമത് മാരാമൺ കൺവെൻഷന് ഇന്ന് തുടക്കം. കൺവെൻഷൻ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും ഇതിനോടകം പൂർത്തിയായി. ഇന്ന് മുതൽ പമ്പാതീരം സുവിശേഷ വാക്യങ്ങളാൽ നിറയും. 1500 വിശ്വാസികൾക്കാണ് കൺവെൻഷനിൽ പങ്കെടുക്കാനുള്ള അനുമതി. പങ്കെടുക്കുന്നവർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് നാളെ സ്കൂൾ തുറക്കും; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്
സംസ്ഥാനത്ത് 1 മുതൽ 9 വരെയുള്ള ക്ലാസുകൾ നാളെ തുടങ്ങാനിരിക്കെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. സ്കൂളുകൾ വീണ്ടും സാധാരണ നിലയിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള സംവിധാനങ്ങളുടെ പുരോഗതി യോഗത്തിൽ വിലയിരുത്തും. ഇതിന്റെ തുടർച്ചയായി അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി നടത്തുന്ന ചർച്ച ചൊവ്വാഴ്ച നടക്കും.
കൊച്ചി മെട്രോ പേട്ട-എസ്എൻ ജംഗ്ഷൻ ട്രയൽ റൺ ഇന്ന്
കൊച്ചി മെട്രോയുടെ പേട്ട മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള ട്രയൽ റൺ ഇന്ന് നടക്കും. ഇന്ന് രാത്രി 12 മണി മുതൽ തിങ്കളാഴ്ച പുലർച്ചെ വരെയും തിങ്കളാഴ്ച രാത്രി 12 മണി മുതൽ ചൊച്ചാഴ്ച പുലർച്ചെ വരെയുമാണ് ട്രയൽ റൺ. കൊച്ചി മെട്രോയുടെ പേട്ട മുതൽ എസ്.എൻ ജംഗ്ഷൻ വരെയുള്ള റെയിൽ പാത ട്രയൽ റണ്ണിന് സജ്ജമായി. വടക്കേകോട്ട, എസ്.എൻജംഗ്ഷൻ സ്റ്റേഷനുകളുടെ നിർമാണവും അവസാനഘട്ടത്തിലാണ്.
സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത
സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത കൽപ്പിക്കുന്നത്. അലേർട്ടുകളൊന്നും നൽകിയിട്ടില്ല. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിനും തടസമില്ല.
നമ്പർ 18 ഹോൽ ഉടമ റോയ് വയലാട്ടിനെതിരായ പോക്സോ കേസിൽ അന്വേഷണം ഉടൻ
ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനെതിരായ പോക്സോ കേസിൽ, മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘം ഉടൻ വിശദമായ അന്വേഷണം തുടങ്ങും. കേസിലെ പ്രതികളായ റോയിയും സൈജുവും അഞ്ജലിയും ഒളിവിലാണെന്നാണ് വിവരം. മോഡലുകളുടെ മരണത്തിൽ ജാമ്യത്തിൽ ഇറങ്ങിയ റോയ് വയലാട്ട് കഴിഞ്ഞ തിങ്കളാഴ്ച സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയിരുന്നില്ല. കോവിഡ് ആയതിനാൽ വരാനാകില്ലെന്നായിരുന്നു റോയിയുടെ വിശദീകരണം. നാളെയും ഹാജരായില്ലെങ്കിൽ ഇക്കാര്യം കോടതിയെ അറിയിക്കും. ബുധനാഴ്ച ആണ് പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിക്കുക.
സർക്കർ ജോലി: യുവാക്കൾക്ക് 75, സ്ത്രീകൾക്ക് 35 ശതമാനം സംവരണം; പഞ്ചാബിൽ ബിജെപി പ്രകടന പത്രിക
സർക്കർ ജോലിയിൽ യുവാക്കൾക്ക് 75 ശതമാനവും സ്ത്രീകൾക്ക് 35 ശതമാനവും സംവരണം വാഗ്ദാനം ചെയ്ത് പഞ്ചാബിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി. സ്വകാര്യ മേഖലയിൽ യുവാക്കൾക്ക് 50 ശതമാനം തൊഴിൽ സംവരണവും ബിരുദ ധാരികളായ തൊഴിൽ രഹിതർക്ക് മാസം തോറും 4000 രൂപയുടെ അലവൻസുമാണ് മറ്റു വാഗ്ദാനങ്ങൾ. 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്നും പത്രികയിൽ പറയുന്നു.
നിയമസഭാ സമ്മേളനം നിർത്തിവെക്കൽ; ബംഗാളിൽ ഭരണഘടനാ പ്രതിസന്ധിയുണ്ടായേക്കും
പശ്ചിമ ബംഗാളിൽ നിയമസഭാ സമ്മേളനം നിർത്തിവെപ്പിച്ച ഗവർണറുടെ ഇടപെടൽ സംസ്ഥാനത്ത് ഭരണഘടനാ പരമായ പ്രതിസന്ധിക്ക് വഴി വെച്ചേക്കും. നടപടിക്രമം പാലിക്കാതെയാണ് ഗവർണർ ജഗദീപ് ധൻകർ ബജറ്റ് സമ്മേളനത്തിന് തൊട്ടു മുമ്പ് തൻറെ പ്രത്യേക അധികാരമുപയോാഗിച്ച് നിയമസഭാ സമ്മേളനം തടഞ്ഞത്. സർക്കാർ ഉപദേശം തേടാതെ ഗവർണർക്ക് നടപടിയെടുക്കാനാവില്ലെന്നാണ് വിദഗ്ദർ പറയുന്നത്. ഗവർണറുടേത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള അസാധാരണ നടപടിയാണെന്നാണ് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചിരിക്കുന്നത്.
28 ബാങ്കുകളിൽനിന്ന് 22,842 കോടി; രാജ്യത്ത് വീണ്ടും വൻ വായ്പാതട്ടിപ്പ്
രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കോടികളുടെ ബാങ്ക് വായ്പത്തട്ടിപ്പ്. മുംബൈ ആസ്ഥാനമായ സ്വകാര്യ കപ്പൽ നിർമാണ ശാലയായ എ.ബി.ജി ഷിപ്പ്യാർഡ് കമ്പനിയുടെ ഡയറക്ടർമാർ ചേർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടങ്ങുന്ന 28 ബാങ്കുകളുടെ കൺസോർട്ട്യത്തെ കബളിപ്പിച്ച് 22,842 കോടി രൂപ തട്ടിയെടുത്തു. തട്ടിപ്പിൽ കമ്പനി മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റിഷി കമലേഷ് അഗർവാളിനെതിരേയും സ്ഥാപനത്തിനെതിരെയും സി.ബി.ഐ കേസെടുത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London