PSLV-C 52 വിക്ഷേപണം വിജയം
ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയം. പിഎസ്എൽവി സി-52 ഉൾപ്പെടെ മൂന്ന് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു. ഇന്ന് പുലർച്ചെ 5.59നായിരുന്നു പിഎസ്എൽവി സി-52 വിന്റെ വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-04 ഭ്രമണപഥത്തിലെത്തിക്കുകയായിരുന്നു പ്രധാന ദൗത്യം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഇന്നലെ പുലർച്ചെ 4.29നാണ് കൗണ്ട്ഡൗൺ ആരംഭിച്ചത്. 1710 കിലോഗ്രാമാണ് ഇഒഎസ്-04 ന്റെ ഭാരം.
ചെറാട് മലയിൽ കയറിയ രാധകൃഷ്ണനെതിരെ കേസ് എടുക്കില്ല
ചെറാട് മലയിൽ കയറിയ രാധകൃഷ്ണനെതിരെ കേസ് എടുക്കില്ല.ഇന്നലെ രാത്രിയാണ് ആനക്കല്ല് സ്വദേശി രാധാകൃഷ്ണൻ വനത്തിനുള്ളിൽ കയറിയത്.വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് രാധാകൃഷ്ണനെ തിരിച്ചിറക്കിയത്. ആദിവാസികൾക്ക് വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ കയറാമെന്ന് വനം വകുപ്പ് അറിയിച്ചു. അതേസമയം, ബാബുവിനെതിരെ കേസ് എടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു
ബാബുവിനെതിരെ നടപടി എടുക്കാത്തത് മറയാക്കി കൂടുതൽ ആളുകൾ മല കയറുന്നു-എ.കെ ശശീന്ദ്രൻ
ചേറോട് മലയിൽ ഇന്നലെ രാത്രി കയറിയത് രാധാകൃഷ്ണനെ താഴെ എത്തിച്ചത് വനം വകുപ്പ് തന്നെയാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ.ബാബുവിനെതിരെ നടപടി എടുക്കാതിരുന്നതിനാൽ അത് മറയാക്കി കൂടുതൽ ആളുകൾ മല കയറുകയാണ്.അനധികൃത കടന്നു കയറ്റം തടയും. പരിശോധന സംവിധാനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സംരക്ഷിത വനമേഖലകളിൽ ആളുകൾ പ്രവേശിക്കുന്നത് തടയാൻ പരിശോധന കർശനമാക്കും. സിവിൽ ഡിഫെൻസ് വളണ്ടിയർമാരെ കൂടി ഇതിൽ പങ്കാളികളാക്കും.ഒരാഴ്ചക്കകം അവിടെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കളക്ടർ റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗോവയും ഉത്തരാഖണ്ഡും ഇന്ന് പോളിംങ് ബൂത്തിലേക്ക്
ബിജെപിയ്ക്കും കോൺഗ്രസിനും നിർണ്ണായകമായ ഗോവ,ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകൾ ഇന്ന്. ഗോവയിലെ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെ 70 സീറ്റുകളിലേക്കും ജനങ്ങൾ ഇന്ന് വിധിയെഴുതും. ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും വിലക്കയറ്റം,തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങളുയർത്തിയാണ് കോൺഗ്രസ് പ്രചരണത്തെ നേരിട്ടത്. ഗോവയിൽ ആംആദ്മി പാർട്ടി നിർണ്ണായക സ്വാധീനമാണ്.
ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ യു.പി യിൽ ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പായി: യോഗി ആദിത്യനാഥ്
ഉത്തർപ്രദേശിനെ കേരളം പോലെ ആക്കരുതെന്ന പ്രസ്താവന ആവർത്തിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പിയെ കേരളവും പശ്ചിമ ബംഗാളും ആക്കരുത്. ബംഗാളിലും കേരളത്തിലും രാഷ്ട്രീയ കൊലപാതകങ്ങൾ വർധിക്കുകയാണെന്ന് യോഗി ആദിത്യനാഥ് വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘യു.പിയെ കേരളമാക്കരുത്, ഇത് ഞാൻ ജനങ്ങൾക്ക് നൽകുന്ന മുന്നറിയിപ്പ്’: വീണ്ടും യോഗി ആദിത്യനാഥ്
അമരീന്ദർ സിംഗിനെ മാറ്റിയത് സർക്കാരിനെ ഡൽഹിയിൽ നിന്നും ബി.ജെ.പി നിയന്ത്രിച്ചതിനാൽ: പ്രിയങ്ക ഗാന്ധി
പഞ്ചാബിൽ അമരീന്ദർ സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാറിനെ മാറ്റാൻ കാരണം അത് ഡൽഹിയിലുള്ള ബി.ജെ.പി നേതാക്കൾ നിയന്ത്രിച്ചതിനാലാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
റെയിൽവെ പാളത്തിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
നദിക്ക് കുറുകെയുള്ള റെയിൽവെ പാലത്തിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ ട്രെയിൻ തട്ടി രണ്ടുപേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ചവെസ്റ്റ് ബംഗാളിലെ മിഡ്നാപൂരിലെ കൻസായി റെയിൽ പാലത്തിലാണ് സംഭവം.
പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് 3 വയസ്സ്
രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് 3 വയസ്സ്. ജയ്ഷ്-ഇ-മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തിൽ ഇന്ത്യയ്ക്ക് 40 ധീര ജവാന്മാരെയാണ് നഷ്ടമായത്. 2019 ഫെബ്രുവരി 14 ഉച്ചകഴിഞ്ഞ് 3.15, അവധി കഴിഞ്ഞ് മടങ്ങുന്നവർ അടക്കം 2547 സിആർപിഎഫ് ജവാൻമാർ 78 വാഹനങ്ങളിലായി ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോകുന്നു. വാഹനങ്ങൾ ദേശീയപാതയിൽ പുൽവാമ ജില്ലയിലെ അവന്തിപൂരിന് സമീപം എത്തിയപ്പോൾ അപ്രതീക്ഷിത ആക്രമണം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London