കൊച്ചി : നയതന്ത്ര ചാനല്‍വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിനായി ദുബായില്‍പോയ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) സംഘത്തിന് പ്രതിയായ ഫൈസല്‍ ഫരീദ് ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്യാന്‍ കഴിഞ്ഞില്ല. തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിലെ കോണ്‍സുല്‍ ജനറല്‍, അറ്റാഷെ എന്നിവരില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കാനും ഉദ്ദേശിച്ചിരുന്നു. എന്നാല്‍ ഇവരെയും കാണാന്‍ കഴിഞ്ഞില്ല. ദുബായ് അധികൃതരുടെ അനുമതി ലഭിച്ചശേഷം സംഘം വീണ്ടും അവിടേക്കുപോകും. ഡല്‍ഹിയില്‍നിന്നുള്ള ഉദ്യോഗസ്ഥരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ മടങ്ങിയെത്തി. എന്‍.ഐ.എ. സംഘമെത്തുന്നതിനു മുമ്ബേ ഫൈസല്‍ ഉള്‍പ്പെടെയുള്ളവര്‍ ഒളിവില്‍പോയെന്നോ മറ്റു രാജ്യങ്ങളിലേക്കു കടന്നെന്നോ സംശയമുണ്ട്.
© 2019 IBC Live. Developed By Web Designer London