പന്തീരങ്കാവ് യു.എ.പി.എ കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളായ അലന് ഷുഹൈബ്,താഹ ഫസല്‍, സി പി ഉസ്മാന് എന്നിവര്‍ക്കെതിരെ യു.എ.പി.എയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം. കൊച്ചി എന്‍.ഐ.എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മാവോയിസ്റ്റ് ബന്ധമാരോപിച്ച് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്ത് ആറുമാസത്തിനു ശേഷമാണ് മൂന്നു പ്രതികള്‍ക്കെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 120 ബി,യു.എ.പി.എ-13,38,39 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗൂഡാലോചന, നിയമ വിരുദ്ധ പ്രവർത്തനം, നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചു, അന്യായമായി സംഘംചേരല്‍ തുടങ്ങിയവയാണ് പ്രതികൾക്കെതിരെയുള്ള കുറ്റങ്ങള്‍.
കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ നിയമവിദ്യാര്‍ത്ഥി അലന് ഷുഹൈബ്, താഹാ ഫസല്‍ എന്നിവര്‍ റിമാന്‍ഡിലാണ്. മൂന്നാം പ്രതിയും ഉസ്മാന് ഒളിവിലാണ്. നവംബര്‍ ഒന്നിന് രാത്രിയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട്ടുനിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പോലീസ് അന്വേഷിച്ചുവന്ന കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. പ്രതികളുടെ വീട്ടില്‍ നിന്ന് നിരോധിത മാവേയിസ്റ്റ് സംഘടനയുടെ ലഘുലേഖകളും പെന്‍ഡ്രൈവ് അടക്കമുള്ള ഡിജിറ്റ്ല് തെളിലുകളും ലഭിച്ചതായും സി പി എം മാവോയിസ്റ്റ് സംഘടനാ പ്രവർത്തകരാണ് പ്രതികളെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London