കൊച്ചി : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. പുലര്‍ച്ചെ ആറ് മണിയോടെ കൊച്ചി എന്‍ഐഎ ഓഫീസിലെത്തിയ ജലീലിനെ ആറ് മണിക്കൂറില്‍ കൂടുതലെടുത്താണ് അന്വേഷണ സംഘം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തെ ഒരു മന്ത്രിയെ ചരിത്രത്തിലാദ്യമായാണ് എന്‍ഐഎ പോലുള്ള ഒരു കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യുന്നത്. അതേസമയം ആരും വേവലാതിപ്പെടേണ്ട. പ്രതിപക്ഷ ആരോപണങ്ങളുടെ ആയുസ് അന്വേഷണം തീരും വരെ മാത്രമെന്ന് ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ കെ.ടി. ജലീല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രാവിലെ ചോദ്യം ചെയ്യലിനായി അതീവ രഹസ്യമായി എന്‍ഐഎ ഓഫീസിലെത്താന്‍ കെ.ടി. ജലീല്‍ ശ്രമിച്ചിരുന്നു. മാധ്യമങ്ങളുടെ ശ്രദ്ധ പതിയാതിരിക്കുന്നതിനായിരുന്നു അത്. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ എന്‍ഐഎ കൊച്ചി ഓഫീസില്‍ അതീവ സുരക്ഷയിലാണ് ചോദ്യം ചെയ്യല്‍ നടത്തിയത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം മന്ത്രിയെ മൊഴി വായിച്ച് കേള്‍പ്പിച്ച ശേഷം ഒപ്പിട്ടു വാങ്ങണമെന്നാണ് നടപടിക്രമം. അതിന് ശേഷമാണ് കെ.ടി. ജലീലിനെ പുറത്തുവിടുക. അതേസമയം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരാരും പുറത്തേക്ക് വന്നിട്ടില്ല. അവസാന നടപടിക്രമങ്ങള്‍ തുടരുകയാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London