ഒമിക്രോണ്‍ വ്യാപന ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല യാത്രാ നിയന്ത്രണം ഇന്നവസാനിക്കും. നിയന്ത്രണങ്ങള്‍ കൂട്ടില്ലെന്നാണ് നിലവിലെ സൂചന. പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാത്രി 10 മുതല്‍ രാവിലെ അഞ്ചുവരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കൂട്ടുന്ന കാര്യത്തില്‍ അടുത്ത കൊവിഡ് അവലോകന യോഗം തീരുമാനമെടുക്കും. അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 9170 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ 51 ശതമാനത്തിന്റെ വര്‍ധന. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വര്‍ധനയാണ് രാജ്യത്തെ പ്രതിദിന കേസിലുണ്ടായത്.
അതിനിടെ സംസ്ഥാനത്ത് 15 മുതല്‍ 18 വയസ് വരെ പ്രായമുള്ളവരുടെ കൊവിഡ് വാക്സിനേഷന് നാളെ ആരംഭിക്കും. കുട്ടികളുടെ വാക്സിനേഷനുള്ള രജിസ്ട്രേഷന് ആരംഭിച്ചിട്ടുണ്ട്. വാക്സിനേഷന് കേന്ദ്രത്തില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നതിനും തടസമില്ല. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും ജനറല്‍, ജില്ലാ, താലൂക്ക് ആശുപത്രികളിലും സിഎച്ചിസികളിലും കുട്ടികള്‍ക്കുള്ള വാക്സിനേഷനുണ്ടായിരിക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London