ഐഎസിൽ ചേർന്ന മലയാളി യുവതി നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരികെ ഇന്ത്യയിലെത്തിക്കണമെന്നാവശ്യപ്പെട്ട് നിമിഷയുടെ അമ്മ ബിന്ദു നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കോടതി നേരത്തെ കേന്ദ്രസർക്കാരിനോട് നിലപാട് തേടിയിരുന്നു.
നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരികെ എത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു കോടതിയെ സമീപിച്ചത്. ഇരുവരെയും ഇന്ത്യയിലെത്തിക്കാൻ കേന്ദ്രസർക്കാരിന് കോടതി നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. വിഷയത്തിൽ കേന്ദ്രം ഇന്ന് ഹൈക്കോടതിയിൽ നിലാട് വ്യക്തമാക്കിയേക്കും.
ഇതിനിടെ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വ്യക്തമാക്കി. സംസ്ഥാന പ്രസിഡൻറായി അബ്ദുൽ വഹാബ് തുടരും. പുറത്താക്കപ്പെട്ട എല്ലാവരെയും തിരിച്ചെടുക്കും. അതിന് സംഘടനാപരനായ നടപടികൾ പൂർത്തിയാക്കും.ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ വിപുലീകരിക്കുന്നതിന് ഐ.എൽ.എല്ലിന് വലിയ പങ്ക് വഹിക്കാനുണ്ട്. ആ ദൗത്യം ഏറ്റെടുക്കണമെന്ന നിർദേശമാണ് കാന്തപുരം അബൂബക്കർ മുസ് ലിയാർ മുന്നോട്ടു വെച്ചതെന്ന് കാസിം ഇരിക്കൂർ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London