ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു. തമിഴ്നാട്ടിലും പുതുച്ചേരിയിലും ശക്തമാഴ മഴയും കാറ്റും തുടരുകയാണ്. മണിക്കൂറുകൾക്കകം കാറ്റിൻ്റെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ലക്ഷക്കണക്കിന് ആളുകളെയാണ് തീരദേശത്തുനിന്നും മാറ്റിപ്പാർപ്പിച്ചത്.
കടലൂരിൽ നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തിൽ രാത്രി 11.30 ഓടെയാണ് ‘നിവാർ’ കരതൊട്ടത്. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിലാണ് നിവാർ തീരത്തെത്തിയത്. കടലൂരിൽ വ്യാപക നാശമുണ്ടായി. വേദാരണ്യത്ത് വൈദ്യുതി തൂണ് വീണും വില്ലുപുരത്ത് വീടുതകർന്നും രണ്ടുപേർ മരിച്ചു. നിരവധി മരങ്ങൾ കടപുഴകി വീണു. ചെന്നൈയിലും പുതുച്ചേരിയിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. ചെന്നൈയിൽ വൈദ്യുതി വിതരണം നിലച്ചു.
ചെന്നൈയിൽ പ്രധാന റോഡുകൾ അടച്ചു. ചെമ്ബരപ്പാക്കം തടാകത്തിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിൻ്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തമിഴ്നാട്ടിലെ 13 ജില്ലകളിൽ ഇന്നും അവധി പ്രഖ്യാപിച്ചു. വ്യാപക നാശനഷ്ടമാണ് കാറ്റിലും മഴയിലും തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിലുണ്ടായിരിക്കുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London