നിവാർ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. കാറ്റിൽ നിരവധി വീടുകൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്. ലക്ഷകണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചതിനെ തുടർന്ന് ആളപായം കുറയ്ക്കാൻ സാധിച്ചു.
അതേസമയം, നിവാർ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് കരയോട് അടുത്തു. രാത്രി പതിനൊന്നരയോടെയാണ് തീവ്ര ചുഴലിക്കാറ്റായി കര തൊട്ട നിവാർ രാവിലെ എട്ടരയോടെ ശക്തി കുറഞ്ഞു. കാറ്റ് കർണാടക തീരത്തേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് നിർത്തി വച്ചിരുന്ന മെട്രോ സർവ്വീസും ഏഴു ജില്ലകളിലെ ബസ് ഗതാഗതവും ഉച്ചയോടെ പുനരാരംഭിച്ചു.
© 2019 IBC Live. Developed By Web Designer London