നിവർ ചുഴലിക്കാറ്റ് തമിഴ്നാട്ടിലും പുതുച്ചേരിയിലും ദുർബലമായി കർണാടക തീരത്തേക്ക് നീങ്ങി. കർണടാകയിലെ വിവധ മേഖലകളിൽ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ് ചുഴലികാറ്റ് ആഞ്ഞടിക്കുന്നത്. ബംഗളൂരു, തുംക്കൂർ, മാണ്ഡ്യ, കോലാർ എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിരിക്കുകയാണ്.
പുതുച്ചേരിയിൽ 400 കോടിയുടെ നാശനഷ്ടവും നിരവധി പാടശേഖരങ്ങളിൽ വെള്ളം കയറി. 900 ഹെക്ടർ നെല്ല് ഉൾപ്പെടെയുള്ള കൃഷി നശിച്ചതായി മുഖ്യമന്ത്രി വി നാരായണസ്വാമി പറഞ്ഞു. നിരവധി വീടുകളാണ് കാറ്റിലും മഴയിലും തകർന്നത്.
തീരമേഖലകളെയാണ് നിവർ ചുഴലിക്കാറ്റ് കൂടുതലും ബാധിച്ചത്. 1.5 കോടിയുടെ നഷ്ടമാണ് വൈദ്യുതി ബോർഡിന് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പി തങ്കമണി അറിയിച്ചു. കൂടാതെ വൈദ്യുതി ബന്ധം ഉടൻ പുനഃസ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
© 2019 IBC Live. Developed By Web Designer London