മലയാളത്തിൽ ആദ്യമായി തോൽപാവക്കൂത്ത് കലാകാരന്മാരുടെ ജീവിതകഥ അവതരിപ്പിക്കുന്ന നിഴലാഴത്തിന് അംഗീകാരം. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ 75-ാമത് കാൻ ഫെസ്റ്റിവലിൽ ചിത്രത്തിൻ്റെ ട്രൈലറും പോസ്റ്ററും റിലീസ് ചെയ്യും. രാഹുൽരാജ് ആണ് ചിത്രത്തിൻ്റെ സംവിധായകൻ. ബിലാസ് ചന്ദ്രഹാ സൻ,വിവേക് വിശ്വം, സിജി പ്രദീപ്, അഖില നാഥു, സുരേഷ് രാമന്തളി,വിശ്വനാഥ പുലവർ തുടങ്ങിയവരാണ് മുഖ്യ വേഷങ്ങളിൽ എത്തിയിട്ടുള്ളത്. ആർട്ട് നിയ എന്റർടൈൻമെൻറ്സ് & എസ്സാർ ഫിലിംസു മാണ് ചിത്രത്തിന്റെ നിർമാതാക്കൾ. കാൻ ഫിലിം ഫെസ്റ്റിവലിൽ ഒന്നായ കാനിൽ ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ ഏറെ സന്തോഷം ഉണ്ടെന്ന് സംവിധായകൻ രാഹുൽ രാജ് പറഞ്ഞു. മെയ് 17 മുതൽ മെയ് 28 വരെയാണ് കാൻ ഫെസ്റ്റിവൽ ഫ്രാൻസിൽ നടക്കുന്നത്. “നിഴലാഴം” ഇതിനകം തന്നെ നിരവധി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലു കളിലേക്ക് നോമിനേഷന് അർഹത നേടിയിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London