തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഭേദഗതി സംബന്ധിച്ച് നിയമസഭയിൽ വിശദമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു . പൊലീസ് നിയമ ഭേദഗതിക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
സൈബർ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള പൊലീസ് ആക്ടിലെ പുതിയ നിയമം എല്ലാ മാധ്യമങ്ങൾക്കും ബാധകമായതോടെയാണ് എതിർപ്പ് ശക്തമായി ഉയർന്നത്. നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനത്തിൽ സൈബർ മാധ്യമം എന്ന് പ്രത്യേക പരാമർശമില്ല. പൊലീസ് ആക്ടിൽ 118 (എ) വകുപ്പ് കൂട്ടിച്ചേർത്താണ് സർക്കാർ വിജ്ഞാപനമിറങ്ങിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London