തിരുവനന്തപുരം: നടന് ഷെയ്ന് നിഗത്തെ വിലക്കിയിട്ടില്ലെന്ന് സിനിമാ നിര്‍മ്മാതാക്കള്‍. ഷെയ്ന്റെ പെരുമാറ്റം മൂലമുള്ള നിസഹകരണം മാത്രമാണ് ഉണ്ടായതെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ നല്കിയ കത്ത് ചര്‍ച്ചചെയ്യുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി എം രഞ്ജിത്ത് പറഞ്ഞു.
സിനിമാ സെറ്റിലെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് ചര്‍ച്ചചെയ്യാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചതായും രഞ്ജിത്ത് പറഞ്ഞു. അതേസമയം, സിനിമാ മേഖലയിലെ പ്രശ്നം പരിഹരിക്കാന്‍ സമഗ്ര നിയമനിര്‍മ്മാണം നടത്തുമെന്ന് മന്ത്രി എ കെ ബാലന് വ്യക്തമാക്കി. അടുര്‍ കമ്മിറ്റി റിപ്പോര്‍ട്ടും ഹേമ കമ്മീഷന് റിപ്പോര്‍ട്ടും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ലഹരി വിഷയത്തില്‍ പരാതി ലഭിച്ചാല്‍ ഇടപെടും. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് പരാതി ഉണ്ടെങ്കില്‍ എഴുതി സമര്‍പ്പിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. സിനിമാ രംഗത്ത് ലഹരിമരുന്ന് ഉപയോഗം കൂടുതലാണെന്ന ആരോപണം ശക്തമാണ്. സമീപകാലത്ത് നടന്ന പല സംഭവികാസങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു.
ഷെയ്നെ പിന്തുണയ്ക്കുന്ന നിലപാടാണ് അമ്മ സ്വീകരിച്ചത്. ഒരാളെ വിലക്കാന്‍ ആര്‍ക്കും അധികാരമില്ല. വിലക്ക് ഒന്നിനും പരിഹാരമല്ലെന്നും അമ്മ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഷെയ്ന് വിലക്ക് എന്ന നിലപാട് നിര്‍മ്മാതാക്കളുടെ വികാരമായി മാത്രമേ കാണുന്നുള്ളൂ എന്നും ബാബു പറഞ്ഞു. ഷെയ്നുമായി സംസാരിച്ച ശേഷം ചര്‍ച്ചയ്ക്കായി വേദി ഒരുക്കുമെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.
© 2019 IBC Live. Developed By Web Designer London