കെപിസിസിയിൽ ഒരു തർക്കവുമില്ല, കെപിസിസി പ്രസിഡന്റുമായി നല്ല ബന്ധമാണുള്ളത്. പ്രസിഡന്റിന് പൂർണ പിന്തുണ നൽകിയിട്ടുള്ള ആളാണ് താൻ. പാർട്ടി ഒറ്റക്കെട്ടായാണ് പോകുന്നതെന്നും ഇപ്പോഴുണ്ടായ വിവാദം മാധ്യമ സൃഷ്ടിയെന്നും ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് നേരത്തെ കെ.സുധാകരനും പറഞ്ഞിരുന്നു. വാർത്ത പ്രചരിക്കാനിടയായ സാഹചര്യം പരിശോധിക്കുമെന്നും വാർത്തയുടെ ഉറവിടം കെ.പി.സി.സിക്ക് അറിയില്ലെന്നും സുധാകരൻ പ്രതികരിച്ചു. മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല കൂടിയാലോചനയില്ലാതെ പ്രഖ്യാപനങ്ങൾ നടത്തുന്നുവെന്ന് കെ.പി.സി.സിയിൽ വിമർശനമുണ്ടായെന്നാണ് വാർത്തകൾ പ്രചരിച്ചത്.
നയപരമായ കാര്യങ്ങളിൽ നേതൃത്വത്തെ നോക്കുകുത്തിയാക്കി ചെന്നിത്തല പ്രഖ്യാപനങ്ങൾ നടത്തുന്നതിൽ അതൃപ്തിയുണ്ടെന്നും സൂചനയുണ്ടായിരുന്നു. കൂടിയാലോചിച്ച് എടുക്കുന്ന തീരുമാനങ്ങൾ കെ.പി.സി.സി അധ്യക്ഷനോ പ്രതിപക്ഷ നേതാവോ പറയുന്ന രീതി തുടരാൻ ചെന്നിത്തല തയ്യാറാവാത്തതാണ് നേതൃത്വത്തിൻറെ അമർഷത്തിന് കാരണമെന്നതാണ് വിമർശകർ ചൂണ്ടിക്കാട്ടിയത്. ഏറ്റവും അവസാനം ലോകായുക്ത നിയമ ഭേദഗഗതിൽ നിയമസഭയിൽ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന പ്രഖ്യാപനം നടത്തിയതും രമേശ് ചെന്നിത്തലയായിരുന്നു. പാർട്ടിയുമായി ആലോചിക്കാതെയായിരുന്നു ചെന്നിത്തലയുടെ പ്രഖ്യാപനം. ഇത് ശരിയല്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനുമുണ്ടായിരുന്നത്. ഇതേതുടർന്നാണ് നേതൃത്വവും ചെന്നിത്തലയും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നുണ്ടെന്ന തരത്തിൽ കാര്യങ്ങൾ പ്രചരിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London