സ്വവർഗ വിവാഹം മൗലികാവകാശം എന്ന നിലയിൽ കോടതികൾ അംഗീകാരം നൽകരുതെന്ന് കേന്ദ്ര സർക്കാർ. ഹിന്ദു വിവാഹം നിയമപ്രകാരം സ്വവർഗ വിവാഹമാണെന്ന് അംഗീകരിക്കണമെന്ന് കാട്ടി ഡൽഹി ഹൈക്കോടതിയിലെത്തിയ ഒരു ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ പരമ്പരാഗത വിവാഹ സങ്കൽപ്പങ്ങൾക്കും ആചാരാനുഷ്ഠാനങ്ങളുടേയും ലംഘനമാണ് സ്വവർഗ വിവാഹമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
വ്യക്തി ബന്ധങ്ങളുമായി ബന്ധപ്പെട്ട വിവാഹം പോലുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത് കോടതിയല്ല സർക്കാരാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വിവാഹം എന്ന വ്യവസ്ഥിതിക്ക് വളരെയേറെ പരിശുദ്ധിയാണ് കൽപ്പിച്ചു വരുന്നത്. അതുകെണ്ട് തന്നെ സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തിന് നിയമപരമായ അംഗീകാരം എന്നതിലുപരി രാജ്യത്തിന് പുരാതനമായ ചില സംസാകാരങ്ങൾ, അനുഷ്ഠാനങ്ങൾ, നടപ്പു രീതികൾ എന്നിവയുണ്ടെന്നും അവയെ ആശ്രയിച്ചാണ് വിവാഹം എന്ന ചടങ്ങ് നടക്കുന്നതെന്നും കേന്ദ്രം അറിയിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London