ന്യൂഡല്‍ഹി: അഭിഭാഷകന് പ്രശാന്ത് ഭൂഷണിനെതിരായുള്ള കോടതി അലക്ഷ്യ കേസില്‍ വാദം തുടങ്ങി. തനിക്കെതിരായുള്ള നടപടികള്‍ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന് പ്രശാന്ത് ഭൂഷണ് സമര്‍പ്പിച്ച അപേക്ഷ സുപ്രീം കോടതി നിരസിച്ചു. തെളിവ് കാണിക്കാതെയുള്ള കോടതി തീരുമാനം ഞെട്ടിച്ചുവെന്നും ദയ ആഗ്രഹിക്കുന്നില്ലെന്നും പ്രശാന്ത് ഭൂഷണ് പ്രതികരിച്ചു.
താന്‍ കുറ്റക്കാരനെന്ന കോടതി വിധിയില്‍ ദുഃഖമുണ്ട്. ജനാധിപത്യത്തില്‍ വിമര്‍ശനം ഉണ്ടാകും. അത് എന്റെ കര്‍ത്തവ്യമാണ്. കോടതി എന്ത് ശിക്ഷ വിധിച്ചാലും സ്വീകരിക്കാന്‍ തയ്യാറാണ്’, അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ഇന്ന് തന്നെ ശിക്ഷ വിധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരമാവധി ശിക്ഷ നല്‍കാനാണ് തീരുമാനമെങ്കില്‍ പ്രശാന്ത് ഭൂഷണ് ആറുമാസം ജയിലില്‍ പോകേണ്ടി വരും. അതേസമയം, കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ് പുനഃപരിശോധന ഹര്‍ജി പിന്നീട് നല്‍കാമെന്ന് സുപ്രീം കോടതി പറഞ്ഞു. പുഃനപരിശേധന ഹര്‍ജി നല്‍കാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെ സുപ്രീം കോടതി നിരാകരിക്കില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.
© 2019 IBC Live. Developed By Web Designer London