നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഇക്കാര്യം പാർട്ടിനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലിൽ മാദ്ധ്യമളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
“ഏത് മണ്ഡലത്തിൽ മത്സരിക്കും എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇനി പ്രസക്തിയില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നുള്ള കാര്യം മാസങ്ങൾക്ക് മുമ്പ് തന്നെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ഇപ്പാൾ സമരം ചെയ്യുന്നത് സീറ്റിന് വേണ്ടിയെന്ന വാർത്ത വന്നതിനാലാണ് ഇങ്ങനെ പ്രതികരിക്കുന്നത്”, ശോഭ സുരേന്ദ്രൻ പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല സമരത്തിനെത്തിയത് എന്നും അവർ വ്യക്തമാക്കി. ശോഭാ സുരേന്ദ്രനെ തലസ്ഥാന ജില്ലയിലുൾപ്പെടെ ബി ജെ പിയുടെ എ ക്ലാസ് മണ്ഡലങ്ങളിലേതിലെങ്കിലും സ്ഥാനാർത്ഥിയാക്കിയേക്കുമെന്ന തരത്തിൽ നേരത്തേ പ്രചാരണമുണ്ടായിരുന്നു. സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞദിവസമാണ് ശോഭാസുരേന്ദ്രൻ സെക്രട്ടറിയേറ്റിന് മുന്നിൽ 48മണിക്കൂർ ഉപവാസ സമരം ആരംഭിച്ചത്. ബിജെപിക്ക് തെരഞ്ഞെടുപ്പിൽ മികച്ച വിജയം ഉണ്ടാകുമെന്നും ഒരു സീറ്റും ചോദിക്കാതെ പ്രചരണ രംഗത്ത് സജീവമാകുമെന്നും അവർ അറിയിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London