നോയിസ് ഫ്രി കൊല്ലം എന്ന പേരിൽ പുതിയ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. ഓപ്പറേഷൻ റാഷിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിൻ്റെ പുതിയ പദ്ധതി. സ്വകാര്യ ബസ്സുകളിലും ടൂറിസ്റ്റ് ബസ്സുകളിലും എയർ ഹോൺ വ്യാപകമായി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് നോയിസ് ഫ്രി കൊല്ലം എന്ന പേരിൽ പുതിയ പദ്ധതി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചത്.
പരിശോധനയിൽ കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന ഹോൺ കണ്ടെത്തിയ വാഹനങ്ങൾക്ക് പിഴ നൽകി. വ്യാജ സ്റ്റിക്കർ പതിച്ച് യാത്ര ചെയ്യുന്ന വാഹനങ്ങളെയും പരിശോധനക്കിടയിൽ കണ്ടെത്തി. ഇത്തരത്തിലുള്ള വ്യാജൻമാരെ കണ്ടെത്താൻ വരും ദിവസങ്ങളിലും പരിശോധന തുടരും. കൊല്ലം ജില്ലയിലെമ്പാടും നടന്ന പരിശോധനയിൽ നൂറിലധികം വാഹനങ്ങൾക്ക് പിഴ നൽകി. ഇരുചക്രവാഹനങ്ങളിൽ അഭ്യാസം നടത്തി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നവരെ പിടികൂടുന്ന ഓപ്പറേഷൻ റാഷിലൂടെ നിരവധി നിയമ ലംഘനങ്ങൾ നേരത്തെ മോട്ടർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London