തമിഴ് സംവിധായകൻ ഷങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. ഷങ്കർ സംവിധാനം ചെയ്ത യെന്തിരൻ സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന കേസിലാണ് ചെന്നൈ എഗ്മോർ മജിസ്ട്രേറ്റ് കോടതിയുടെ നടപടി.
എഴുത്തുകാരൻ തമിഴ്നാടനാണ് എഗ്മോർ കോടതിയിൽ പരാതി നൽകിയിരുന്നത്. തന്റെ കഥയായ ജിഗൂബയാണ് ഷങ്കർ യന്തിരനാക്കിയത് എന്നാണ് അറൂർ പരാതിയിൽ പറയുന്നത്. 1996ൽ ആണ് അറൂറിന്റെ കഥ പുറത്തിറങ്ങിയത്. 2010ലാണ് യന്തിരൻ സിനിമ പുറത്തിറങ്ങിയത്. സൂപ്പർ താരം രജനികാന്തും ഐശ്വര്യ റായിയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. അന്ന് കൊടുത്ത കേസായിരുന്നു. പത്ത് വർഷമായിട്ടും ഷങ്കർ കോടതിയിൽ ഹാജരായിരുനന്നില്ല. ഇതോടെയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London