ഏതൊരു വ്യക്തിയും കഴിക്കാനുപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കൾ വെജിറ്റേറിയനാണോ നോൺവെജിറ്റേറിയനോ എന്ന് പൂർണമായും വെളിപ്പെടുത്തണമെന്ന് ഡൽഹി ഹൈക്കോടതി. അങ്ങനെ ചെയ്യാത്ത പക്ഷം അത് ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി ബുധനാഴ്ച നിരീക്ഷിച്ചു. ഭക്ഷ്യവസ്തുക്കൾ സസ്യാഹാരമാണോ മാംസാഹാരമാണോ എന്ന് വ്യക്തമാക്കാൻ എല്ലാ അധികാരികൾക്കും നിർദേശം നൽകണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയോട് (എഫ്എസ്എസ്എഐ) ജസ്റ്റിസുമാരായ വിപിൻ സംഘി, ദിനേശ് കുമാർ ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.
‘ഭരണഘടന പ്രകാരമുള്ള ആർട്ടിക്കിൾ 21 (ജീവന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം), ആർട്ടിക്കിൾ 25 (മനസ്സാക്ഷിക്കുള്ള സ്വാതന്ത്ര്യം, സ്വതന്ത്രമായ തൊഴിൽ, ആചാരം, മതം പ്രചരിപ്പിക്കൽ) എന്നിവ പ്രകാരം ഇതും ഓരോ വ്യക്തിയുടെയും അവകാശമാണ്. ഭക്ഷ്യ വസ്തുക്കളും സൗന്ദര്യവർദ്ധക വസ്തുക്കളും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന പദാർഥങ്ങൾ വെജിറ്റേറിയനാണോ നോൺ-വെജിറ്റേറിയനോ എന്ന് ലേബൽ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാരിതര ട്രസ്റ്റായ രാം ഗൗ രക്ഷാ ദൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London