ലോക്ക് ഡൗണിൽ പലരും സമയം കളയാൻ പല വഴികളും നോക്കുന്നുണ്ട്. ചിത്രം വരയും മറ്റ് കലാപരമായ വഴികളാണ് കൂടുതൽ പേരും ചെയ്യുന്നത്. അത്തരത്തിലുള്ള ഒരുപാട് നല്ല കലകളെയും കലാകാരന്മാരെയും നമ്മൾ കണ്ടു കഴിഞ്ഞു. അതിലൊരാളാണ് ഷിമാ ജാഫർ, ഒരു 12 വയസുകാരിക്ക് എന്തെല്ലാം ചെയ്യാൻ പറ്റുമെന്ന് ഷിമാ ജാഫർ നമുക് കാണിച്ചു തരികയാണ്. ഈ ലോക്ക് ഡൗണിൽ ഷിമ ഒരുക്കിയത് കരകൗശലങ്ങളുടെ വിസ്മയ ലോകം തന്നെയായിരുന്നു. അപ്രതീക്ഷിതമായി സ്കൂൾ അടച്ചത് മുതൽ ഈ കൊച്ചു മിടുക്കി മനസിൽ കുറിച്ചിട്ടതാണ് വെറുതെ നേരം കളയാൻ താനില്ലെന്ന്. വർണ്ണ കടലാസുകളിൽ, പഴയ കലണ്ടർ ഷീറ്റുകളിൽ, പേപ്പർ ഗ്ലാസുകളിൽ, വിവിധ തരം കുപ്പികളിൽ അവളുടെ വർണങ്ങൾ പൂക്കളായും, ഫ്ളവർ ബേസുകളായും, ബൊക്കകളായും, ഫോട്ടോ ആൽബം ഫ്രെയിമുകളായും, ചായ കോപ്പകളിൽ ചിത്രങ്ങളായും, പുസ്തകങ്ങളിൽ അതിമനോഹര ചിത്രങ്ങളായും അവയ്ക്ക് ജീവൻ വെച്ചു.
നിലമ്പൂർ അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശിയും അമൽ കോളെജിലെ ഹെഡ് അകൗണ്ടൻ്റുമായ കല്ലട ജാഫറിൻ്റെയും ആലിക്കൽ സറീനയുടേയും മകളാണ് ഷിമ. ഇടിവണ്ണ സെൻറ് തോമസ് എ.യു.പി സ്കൂളിലെ ആറാം തരം വിദ്യാർഥിനിയാണ്. എവിടെ നിന്നും പരിശീലനം കിട്ടാതെ നെറ്റിലും മറ്റും ക്രാഫ്റ്റുകളും കണ്ട് സ്വന്തമായി സ്വായത്തമാക്കിയ കഴിവുകളിലാണ് ഈ മിടുക്കിയുടെ വരയും കലയും. കഴിഞ്ഞ വർഷം സ്കൂളിൽ ക്രാഫ്റ്റ് മത്സരത്തിൽ ഫ്ളവർ ഡിസൈനിംഗിൽ ഒന്നാം സ്ഥാനം നേടി. പെൻസിൻ ഡ്രോയിംഗ്, ഫാബ്രിക് പെയിൻ്റിംഗ് എന്നിവയിലും മികവ് തെളിയിച്ചു. ബോട്ടിൽ ക്രാഫ്റ്റ്, പേപ്പർ ഗ്ലാസ്, കളർ എ ഫോർ പേപ്പറുകൾ, ഫോട്ടോ ഫ്രെയിമിങ്, ഫ്ളവേഴ്സ്, ഫ്ളവർ ബേസ് തുടങ്ങിയവയും, പുസ്തകങ്ങളിൽ ചിത്രങ്ങൾ വരച്ചുമാണ് ലോക് ഡൗൺ ദിനങ്ങളെ ഷിമ ഹോബിയാക്കിയത്. സഹോദരങ്ങൾ: അഫ് റാസ് അബൂബക്കർ, അസിം മുഹമ്മദ്
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London