നിലവിലെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ഏറ്റുവം ജനപ്രിയമായ പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം ലഭിക്കാൻ കമ്പനി നിരന്തരം അപ്ഡേറ്റുകൾ കൊണ്ട് വരാറുണ്ട്. അടുത്തിടെ പുറത്തു വന്ന റിപ്പോർട്ട് അനുസരിച്ച് പുതിയൊരു ഫീച്ചർ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്സ്ആപ്പ്. പുതിയ ഫീച്ചറിലൂടെ ഉപഭോക്താക്കൾക്ക് തങ്ങൾ അയച്ച മെസ്സേജുകൾ എഡിറ്റ് ചെയ്യാൻ കഴിയും.
WABetaInfo യുടെ റിപ്പോർട്ട് പ്രകാരം വാട്സ്ആപ്പിൽ ഇനിമുതൽ മെസ്സേജുകൾ എഡിറ്റ് ചെയ്യാൻ കഴിയും. ഈ ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങൾ WABetaInfo സ്ക്രീൻഷോട്ടുകൾ വഴിയാണ് പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ അയച്ച സന്ദേശം എഡിറ്റു ചെയ്യാൻ പുതിയ അപ്ഡേറ്റ് വഴി സാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വാട്സ്ആപ്പിൻ്റെ എഡിറ്റ് ഫീച്ചർ ട്വിറ്ററിന്റെ എഡിറ്റ് ബട്ടൺ പോലെ പ്രവർത്തിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഈ ഫീച്ചർ നിലവിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വാട്സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റ അപ്ഡേറ്റ് പതിപ്പ് 2.22.20.12-ൽ പ്രത്യക്ഷപ്പെട്ടു. അധികം വൈകാതെ ഐഒഎസ് ബീറ്റ പതിപ്പിലും ഈ ഫീച്ചർ ലഭ്യമാകും. എല്ലാ ഉപഭോക്താക്കൾക്കും വാട്സ്ആപ്പ് എഡിറ്റ് ഫീച്ചർ എപ്പോൾ ലഭ്യമാകും എന്നതിനെ കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London