എടപ്പാൾ : നെല്ലിശ്ശേരിയുടെ ക്രിക്കറ്റ് മാമാങ്കമായഎൻ പി എല്‍(നെല്ലിശ്ശേരി പ്രീമിയർ ലീഗ് ) സീസൺ 6 ന് വർണ്ണാഭമായ സമാപനം. 6 ടീമുകൾ അണിനിരന്ന് കഴിഞ്ഞ ഒന്നര മാസമായി കുണ്ടുരുമ്മൽ ഗ്യാലക്സി ഗ്രൗണ്ടിൽ നടത്തി വന്ന എൻ പി എല്‍ സീസൺ 6 സമാപിച്ചു. ഫൈനൽ മത്സരത്തിൽ സ്റ്റാര്‍ ഇലവന് നെല്ലിശ്ശേരിയെ പരാജയപ്പെടുത്തി. റോയല്‍ ഫൈറ്റേര്‍സ് പുഞ്ചിരിക്കുന്ന് ജേതാക്കളായി.
വാർഡ് മെമ്പർ ഹസ്സൈനാർ നെല്ലിശ്ശേരിയുടെ അധ്യക്ഷതയില്‍ നടന്ന സമാപന ചടങ്ങില്‍ വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ് ഉദ്ഘാടനവും, സമ്മാന വിതരണവും നിർവഹിച്ചു. ചടങ്ങിൽ ആലംകോട് പഞ്ചായത്ത് മെമ്പർ സി കെ അഷറഫ്, ശ്രീ അലി കക്കിടിക്കൽ, അഫ്സർ നെല്ലിശ്ശേരി, റാഷിദ് ചങ്ങരംകുളം, നിഷാദ് പുഞ്ചിരിക്കുന്ന്, സെഫീര്‍ നെല്ലിശ്ശേരി, ഷാഹിദ് ചിറ്റഴിക്കുന്ന്, മുഹമ്മദലി പുഞ്ചിരിക്കുന്ന്, ആബിദ് നെല്ലിശ്ശേരി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ഹംസത്തലി കക്കിടിക്കല്‍ സ്വാഗതവും, ഡോക്ടര്‍ ഷാഹിദ് നനന്ദിയും പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London