തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമത്തിനെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് ബിജെപി എംഎൽഎ ഒ രാജഗോപാൽ. കാർഷിക നിയമം പിൻവലിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമസഭയുടെ പൊതു അഭിപ്രായത്തെ മാനിക്കുന്നതായും അദ്ദേഹം അറിയിച്ചു. നിയമ സഭ കൊണ്ടു വന്ന പ്രമേയത്തിൽ ചില വ്യത്യാസങ്ങളുണ്ടായിരുന്നു. ചൂണ്ടിക്കാണിച്ചു. സഭയിൽ സംസാരിക്കാൻ സമയം ലഭിച്ചപ്പോൾ തൻ്റെ അഭിപ്രായം പറഞ്ഞതായും ഒ രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമത്തിനെതിരായ പ്രമേയം നിയമസഭയിൽ പാസാക്കിയത് ഐക്യകണ്ഠേനയാണ്. ഒ രാജഗോപാൽ പ്രമേയത്തിനെതിരെ ചർച്ചയിൽ സംസാരിച്ചുവെങ്കിലും വോട്ടെടുപ്പിൻ്റെ സമയത്ത് എതിർപ്പ് പ്രകടിപ്പിച്ചില്ല. ഇതോടെ പ്രമേയം ഒറ്റക്കെട്ടായി പാസാക്കുന്നതായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അറിയിച്ചു.
ഒ രാജഗോപാലിൻ്റെ നിലപാട് ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. നേരത്തെ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയത്തിൻ്റെ കാര്യത്തിലും ഒ രാജഗോപാൽ വോട്ടിങ്ങിന് ആവശ്യപ്പെടാതിരുന്നത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London