ധർമജൻ ബോൾഗാട്ടിക്കെതിരെ കോൺഗ്രസ് ബാലുശേരി മണ്ഡലം കമ്മിറ്റി. ധർമജനെ സ്ഥാനാർത്ഥിയാക്കുന്നത് യുഡിഎഫിന് ആക്ഷേപകരം. നടിയെ ആക്രമിച്ച കേസിൽ മുന്നണി മറുപടി പറയേണ്ടി വരുമെന്നും മണ്ഡലം കമ്മിറ്റി. ഇക്കാര്യം ഉന്നയിച്ച് കെപിസിസിക്ക് ബാലുശേരി മണ്ഡലം കമ്മിറ്റി കത്ത് അയച്ചു.
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ബാലുശേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ധർമജനെ പരിഗണിച്ചിരുന്നു. ഇതിനെതിരെയാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്ത് എത്തിയിരിക്കുന്നത്. മികച്ച പ്രതിച്ഛായയില്ലാത്ത ധർമജനെ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത് യുഡിഎഫിന് ഗുണം ചെയ്യില്ല.
നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടനെ അനുകൂലിക്കുന്ന നിലപാട് എടുത്ത ധർമജനെ ഉയർത്തിക്കാട്ടുന്നത് മുന്നണിക്ക് ഗുണകരമാകില്ലെന്നാണ് കെപിസിസിയെ അറിയിച്ചിരിക്കുന്നത്. ധർമജനെ മാറ്റിനിർത്തി യുവാക്കൾക്ക് അവസരം നൽകണമെന്നാണ് ആവശ്യം
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London