ആലപ്പുഴയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. പൂച്ചാക്കൽ തൃച്ചാറ്റുകുളത്താണ് സംഭവം. ചാത്തുവള്ളിയിൽ ഖദീജ ആണ് മരിച്ചത്. 62 വയസായിരുന്നു. പാമ്പുകടിയേറ്റതാണ് മരണകാരണമെന്നാണ് സൂചന. കാൽപാദത്തിൽ പാമ്പുകടിയേറ്റതിന് സമാനമായ പാടുകളുണ്ട്. ഉച്ചയ്ക്ക് ശേഷം ഖദീജയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ താമസിക്കുന്ന വാടക വീടിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്. ഖദീജയുടെ മകളും ഭർത്താവും രോഗബാധിതരായി കിടപ്പിലാണ്. പൂച്ചാക്കൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
© 2019 IBC Live. Developed By Web Designer London