കെ പി രാജീവൻ
ഒളിമ്പിക്ക് ഫുട്ബാൾ കിരീടം ടോക്യോവിൽ നിലനിർത്തിയ ബ്രസീൽ ടീമിലെ 3 പേർ പ്രത്യേക പരാമർശം അർഹിക്കുന്നു. ജർമൻ ബുണ്ടെസ് ലീഗിൽ മത്തിയേസ് കുഞ്ഞ , എഎഫ്സി അയാക്സിന് കളിക്കുന്ന ആന്റണി ,റഷ്യൻ ക്ലബിന് കളിക്കുന്ന മാൽക്കം എന്നിവരാണവർ. ടോക്യോ ഒളിമ്പിക്സ് ഫുട്ബാളിൽ സ്പെയിനിനെ ഫൈനലിൽ 2-1 ന് തോല്പിച്ചാണ് ബ്രസീൽ 2016 റിയോയിൽ നേടിയ കിരീടം നിലനിർത്തിയത്.
ഫൈനലിലെ ഒരു ഗോൾ അടക്കം 3 ഗോളുകളും ഒരു അസിസ്റ്റുമാണ് കുഞ്ഞയുടെ ഒളിമ്പിക്ക് നേട്ടം. ബ്രസീലിന്റെ സീനിയർ ടീം സെന്റർ ബാക്ക് സ്ഥാനത്തേക്ക് പറ്റിയ കളിക്കാരനെ തേടാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. കുഞ്ഞ ആ സ്ഥാനത്തേക്ക് അനുയോജ്യനായ കളിക്കാരൻ ആണെന്ന് വിദഗ്ദ്ധർ പറയുന്നു. 2 യോഗ്യതാ മത്സരങ്ങളിൽ കുഞ്ഞ ടീമിൽ കളിച്ചിട്ടുണ്ട്. 2022 ഖത്തർ ലോകകപ്പിന്റെ സാദ്ധ്യതാ ലിസ്റ്റിലും അന്തിമ ഇലവനിലും സ്ഥാനം പിടിക്കാൻ കരുത്തുള്ള കളിക്കാരനാണ് കുഞ്ഞ .
ടോക്യോ ഒളിമ്പിക്ക് ഫൈനലിൽ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ആന്റണിയുടെ പാസ്സിൽ നിന്നാണ് കുഞ്ഞ ഗോളടിച്ചത്. ടൂർണമെന്റിൽ ഗോൾ സ്കോർ ചെയ്തില്ലെങ്കിലും വിങ്ങിൽ മികച്ച പ്രകടനമായിരുന്നു ആന്റണിയുടേത്. ഫൈനലിൽ രണ്ടാം പകുതിയിൽ സ്പെയിൻ ക്യാപ്റ്റൻ ഗോൾ മടക്കിയ ശേഷം എക്സ്ട്രാ ടൈമിൽ മാൽക്കം ആണ് ബ്രസീലിന്റെ വിജയ ഗോൾ നേടിയത്. ഫോർവേഡ് പൊസിഷനിൽ കളിക്കുന്ന മാർക്ക മും കുഞ്ഞ, ആന്റണി എന്നിവരോടൊപ്പം ഖത്തറിൽ കളിക്കാൻ ബ്രസീൽ ടീമിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഒളിമ്പിക് ഫുട്ബാൾ ടീം ബ്രസീലിന് മികച്ച പല താരങ്ങളേയും നൽകിയിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London