പി വി അൻവർ എംഎൽഎയുടെ അനധികൃത നിർമ്മാ ണങ്ങൾ പൊളിച്ചുതുടങ്ങി. ചീങ്കണ്ണിപ്പാറയിലെ തടയണ, റോപ് വേ, ബോട്ട് ജെട്ടി എന്നിവയാണ് ഊർങ്ങാട്ടിരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊളിച്ചു നീക്കിതുടങ്ങിയത്.ഓംബുഡ്സ്മാന്റെ ഉത്തരവിനെ തുടർന്നാണ് അനധികൃത നിർമ്മാണം പൊളിക്കുന്നത്. അൻവറിന്റെ ഭാര്യാപിതാവ് അബ്ദുൾ ലത്തീഫ് റസ്റ്റോറന്റ് നിർമ്മിക്കാനെന്ന് കാണിച്ചാണ് ഊർങ്ങാട്ടിരി പഞ്ചായത്തിൽനിന്ന് അനുമതി നേടിയത്. എന്നാൽ ഇത് പിന്നീട് കക്കാടംപൊയിലിലെ വിവാദമായ അമ്യൂസ്മെന്റ് പാർക്കിന്റെ ഭാഗമാക്കുന്ന വിധത്തിലുള്ള നിർമ്മാണമാകുകയായിരുന്നു. അനുമതിയുടെ മറവിൽ അനധികൃത നിർമ്മാണങ്ങൾ നടത്തിയെന്നായിരുന്നു ഓംബുഡ്സ്മാന് മുൻപിലെ പരാതി. നിലമ്പൂരിലെ എം.പി. വിനോദാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്.
പരാതി ശരിവെച്ച് നിർമ്മാണങ്ങൾ പൊളിച്ചുനീക്കാൻ രണ്ടുതവണ ഓംബുഡ്സ്മാൻ ഉത്തരവിട്ടിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു. തുടർന്ന് നിർമ്മാണങ്ങൾ പൊളിച്ചുനീക്കണമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ വീണ്ടും ഉത്തരവിട്ടു. നിർമ്മാണങ്ങൾ പൊളിച്ചുനീക്കാൻ രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന് അബ്ദുൾ ലത്തീഫ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഓംബുഡ്സ്മാൻ സമയം അനുവദിച്ച് നൽകിയിരുന്നില്ല. ഇത്തവണ പൊളിച്ചുനീക്കിയില്ലെങ്കില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരില്‍നിന്ന് പിഴയീടാക്കുമെന്ന് ഓംബുഡ്സ്മാന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ആറ് വര്‍ഷം മുമ്പാണ് തടയണയും അതിനുകുറുകെ റോപ് വേയും നിര്‍മ്മിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London