കൊവിഡിൻ്റെ വകഭേദമായ ഒമിക്രോൺ (Omicron) കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. ഇറ്റലി, ഓസ്ട്രേലിയ, ഡെന്മാർക്ക്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളിൽ കൂടി രോഗം സ്ഥിരീകരിച്ചു. രോഗം പടരുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങളും (travel restrictions) ഏർപ്പെടുത്തി. നെതർലാൻഡിൽ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ ഒരാൾക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടനിലെ രോഗബാധിതരുടെ എണ്ണം മൂന്നായി.
വീടിന് പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണമെന്ന് ബ്രിട്ടീഷ് ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. വൈറസിൻറെ പ്രഭവ കേന്ദ്രമായ ആഫ്രിക്കയിൽ നിന്നുള്ളവർക്ക് കൂടുതൽ രാഷ്ട്രങ്ങൾ വിലക്ക് ഏർപ്പെടുത്തി. അമേരിക്കക്കും ബ്രിട്ടനും പിന്നാലെ ഇറാൻ, ബ്രസീൽ, കാനഡ, തായ്ലൻഡ്, ഇസ്രയേൽ, തുർക്കി, സ്വിറ്റ്സർലൻഡ്, ശ്രീലങ്ക, യുഎഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളും യാത്രാ വിലക്കേർപ്പെടുത്തി. ഇസ്രായേൽ അതിർത്തികൾ അടച്ചു.
ഗൾഫ് രാജ്യങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക ഉൾപ്പെടെ ഏഴോളം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ ജി.സി.സി രാജ്യങ്ങൾ വിലക്കി. എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്ന് യു.എ.ഇ അറിയിച്ചു. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് യാത്രാവിലക്ക് ഏർപ്പെടുത്തുന്ന നടപടി രാജ്യങ്ങൾ പുനപ്പരിശോധിക്കണമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ ആവശ്യപ്പെട്ടു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London