സംസ്ഥാനത്ത് ഓണം, മുഹറം ചന്തകൾ ബുധനാഴ്ച തുടങ്ങും. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന കൺസ്യൂമർഫെഡിന്റെ ചന്തകളിൽ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്സിഡി നിരക്കിൽ നൽകുന്നത്. 2000 വിപണികളാണ് ഉണ്ടാവുക.
സർക്കാരിന്റെ ഓണകിറ്റിൽ ഉൾപ്പെടാത്ത വിഭവങ്ങൾ സബ്സിഡി നിരക്കിൽ നൽകാൻ അനുവാദം ചോദിച്ചിരുന്നെങ്കിലും നിലവിലെ നിയമപ്രകാരം ഇത് സാധ്യമായില്ലെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ പറഞ്ഞു.
ഓണത്തിന് ഒരു വീട്ടിലേക്ക് ആവശ്യമായി വരുന്ന എല്ലാ സാധനങ്ങളും നൽകുക എന്ന രീതിയിലാണ് ഓണച്ചന്ത ഒരുക്കിയിട്ടുള്ളത്. നോൺ സബ്സിഡി ഉൾപ്പെടെയുള്ള സാധനങ്ങൾ 15 മുതൽ 35 ശതമാനം വരെ വിലക്കുറവിൽ നൽകാനാണ് തീരുമാനമെന്നും കൺസ്യൂമർഫെഡ് ചെയർമാൻ അറിയിച്ചു.
ഓണക്കാലത് വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ ഈ വിപണി ഇടപെടൽ സഹായിക്കുമെന്ന് കൺസ്യൂമർഫെഡ് പ്രതീക്ഷിക്കുന്നു. സബ്സിഡി ഉള്ളവയ്ക്ക് പുറമെ മറ്റ് നിത്യോപയോഗ സാധനങ്ങളും ഓണ ചന്തകളിൽ ലഭിക്കും. അരി, പഞ്ചസാര, വെളിച്ചെണ്ണ ഉൾപ്പെടെയുള്ള സാധനങ്ങളാണ് സബ്സിഡി നിരക്കിൽ നൽകുക.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London