തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് റോഡ് ആക്സിഡൻ്റ് ആക്ഷൻ ഫോറം (റാഫ്) തിരുവനന്തപുരം ജില്ല കമ്മിറ്റിയും നെടുമങ്ങാട് യൂണിറ്റ് പ്രവർത്തകരും ചേർന്ന് റോഡിലെ ഇരുവശങ്ങളിലെ കാടുകള് വെട്ടി മാറ്റി ഈ ഭാഗങ്ങളിലുള്ള സൈൻ ബോർഡുകൾ തുടച്ച് വൃത്തിയാക്കുകയും ചെയ്ത് മാതൃക കാട്ടി. വിളപ്പിൽ – ഉറിയക്കോട് റോഡിൻ്റെ ഇരു വശങ്ങളിലുമുള്ള കാഴ്ച മറക്കുന്ന തരത്തിലുള്ള കുറ്റിക്കാടുകളൂം മറ്റും വെട്ടി നീക്കം ചെയ്തത്. കൂടാതെ ഈ ഭാഗങ്ങളിലുള്ള സൈൻ ബോർഡുകൾ തുടച്ച് വൃത്തിയാക്കുകയും ചെയ്ത് മാതൃക കാട്ടി.
ജീവകാരുണ്യ പ്രവത്തനങ്ങളുടെ ഭാഗമായി റോഡ് സുരക്ഷ; കുടുംബത്തിൻ്റെ രക്ഷ, ‘ ”ഒരിറ്റു ശ്രദ്ധ; ഒരു പാടായുസ്” എന്ന പേരിൽ കാൽ നൂറ്റാണ്ടു കാലത്തെ പ്രവർത്തന പാരമ്പര്യവുമായി റാഫ് ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടിയായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്.’ രാവിലെ 10 മണിക്ക് ഈറ്റുകുഴിയിൽ കാട്ടക്കട എം എൽ എ ഐ വി. സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഡി. സുരേഷ് കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.എസ് കെ. പ്രീജ ബ്ലോക്ക് പഞ്ചായത്തംഗം എസ്. ശോഭനകുമാരി,വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിമ്മി മോഹൻ, വൈസ് പ്രസിഡണ്ട് പി.ഷാജി,ജനപ്രതിനി ധികളായ സതീഷ്, സുരേഷ്, റാഫ് സംസ്ഥാന സെക്രട്ടറി എസ്എൻ. വിജയകുമാർ, അസി.സബ്ബ് ഇൻസ്പെക്ടർ സിറാജുദ്ദീൻ കരമന, ബിജു നെടുമങ്ങാട്, ഷിജു തുടങ്ങിവർ ചടങ്ങിൽ സംസാരിച്ചു. ഡ്രൈവർമാരും സഞ്ചാരികളുമായ നൂറ് കണക്കിന്നാളുകൾക്ക് റോഡുസുരക്ഷാ ലഘുലേഖകളുടെ വിതരണം കാട്ടാക്കട സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം നിർവ്വഹിച്ചു.റാഫ് ജില്ലാ പ്രസിഡണ്ട് വി.അജയകുമാർ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ജില്ല ജനറൽ സെക്രട്ടറി മോഹൻ ജി പ്രചോദന നന്ദി പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London