മലപ്പുറം മമ്പാട് ചാലിയാർപ്പുഴയിൽ ഒരാൾ മുങ്ങി മരിച്ചു. നേപ്പാൾ സ്വദേശിയായ കമാൽ ബഹദൂർ മുക്ത് ആണ് മരിച്ചത്. സമീപത്തെ ഫാമിലെ ജീവനക്കാരനായിരുന്നു ഇയാൾ. ചലിയാറിൽ ഓടായിക്കൽ റെഗുലർ കം ബ്രഡ്ജിന്റെ മുകൾ ഭാഗത്തെ താണകടവിലാണ് സംഭവം. ആളെ കാണാതായതിനെ തുടർന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ നടത്തിയ തിരിച്ചലിലാണ് അപകടം അറിഞ്ഞത്. മീൻ പിടിക്കാൻ പോയപ്പോൾ അപകടത്തിൽ പെട്ടതാണ് എന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ മൃതദേഹം നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
© 2019 IBC Live. Developed By Web Designer London