പത്തനംതിട്ട അരീക്കക്കാവിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾ മരിച്ചു. റബർ ടാപ്പിംഗ് തൊഴിലാളി റെജി കുമാറാണ് മരിച്ചത്. കാട്ടുപന്നി കുത്തിയതിനെ തുടർന്ന് റെജി കുമാർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ടാപ്പിംഗ് ജോലിക്കായി ബൈക്കിൽ പോകവേയാണ് കാട്ടുപന്നി റെജികുമാറിന്റെ വാഹനത്തിലിടിച്ചത്. വാഹനം മറിഞ്ഞു തലയിലുൾപ്പെടെ സാരമായ പരുക്കേറ്റതായി ദൃശാക്ഷികൾ പറഞ്ഞു. രാവിലെ നടക്കാനിറങ്ങിയവരാണ് റെജി കുമാറിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല. മണിയാർ, അരീക്കക്കാവ്, പേഴുംപാറ തുടങ്ങിയ മേഖലകളിൽ കാട്ടു പന്നി ശല്യം രൂക്ഷമാണ്. പന്നിയെ തുരത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
© 2019 IBC Live. Developed By Web Designer London